Header Ads

World Cup 2023: ഇന്ത്യയുടെ മാസ്റ്റര്‍ പ്ലാന്‍ പൊളിഞ്ഞു! കണ്ടുപിടിച്ചത് ആരാധകര്‍, അപാര ബുദ്ധി തന്നെ

 ഏകദിന ലോകകപ്പ് അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. കിരീട പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യയും മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. തോല്‍വി അറിയാതെ ഫൈനലിലെത്തിയ ഇന്ത്യ 2003ലെ കണക്കുതീര്‍ത്ത് കിരീടം നേടുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ കരുത്തരുടെ നിരയായതിനാല്‍ എളുപ്പത്തില്‍ അവരെ കീഴ്‌പ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചേക്കില്ല.








ഇത്തവണത്തെ ഇന്ത്യയുടെ പ്രകടനം ലോകകപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ചതായിരുന്നുവെന്ന് പറയാം. 10 തുടര്‍ ജയങ്ങള്‍ ആദ്യമായാണ് ലോകകപ്പില്‍ ഇന്ത്യ നേടുന്നത്. എന്തായിരുന്നു ഇന്ത്യയുടെ കുതിപ്പിന്റെ ശരിയായ കരുത്ത്?. അത് ടീമിന്റെ പദ്ധതികള്‍ മാത്രമല്ല. ഫിറ്റ്‌നസ് നിലവാരം കൂടിയാണ്. താരങ്ങളെ മികച്ച ഫിറ്റ്‌നസോടെ നിലനിര്‍ത്താനും കളത്തില്‍ കൂടുതല്‍ ഊര്‍ജ്ജ സ്വലതയോടെ നില്‍ക്കാനും ഇന്ത്യ കണ്ടെത്തിയ വഴി ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഫൈനലിന് തൊട്ടുമുമ്പ് ചില ആരാധകരാണ് ഇന്ത്യയുടെ ഈ മാസ്റ്റര്‍ പ്ലാന്‍ പൊളിച്ചിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളിലെ ചിലരുടെ കൈയില്‍ ഇളം പച്ച നിറത്തിലുള്ള ബാന്റുകള്‍ പലപ്പോഴും കണ്ടിരുന്നു. ഇതാണ് ഫിറ്റ്‌നസ് നിലവാരം നിലനിര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങളെ സഹായിച്ചിരിക്കുന്നത്. വൂപ്പ് ഫിറ്റ്‌നസ് ബാന്റ് എന്നാണ് ഇതിന്റെ പേര്. സ്‌ക്രീനില്ലാത്ത ഈ ബാന്റിലൂടെ താരങ്ങളുടെ ഹൃദയ മിടിപ്പ്, ഊഷ്മാവിന്റെ അളവ്, ബ്ലഡ് പ്ലഷര്‍, ഓക്‌സിജന്റെ അളവ് എന്നിവയെല്ലാം കൃത്യമായി അറിയാനാവും

പുറത്തുള്ള കംപ്യൂട്ടറിന്റെ സഹായത്തോടെ താരങ്ങളുടെ ഫിറ്റ്‌നസ് സംബന്ധമായ എല്ലാ കാര്യങ്ങളും മനസിലാക്കാന്‍ സാധിക്കും. സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ വിരാട് കോലി ഈ ബാന്റ് ഉപയോഗിച്ചിരുന്നു. ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഈ ബാന്റ് ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ താരങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച വിവരങ്ങള്‍ ടീമിലെ ഫിറ്റ്‌നസ് വിഭാഗത്തിലെ സ്റ്റാഫുകള്‍ക്ക് ലഭിക്കുന്നു.



ഇന്ത്യയിലെ കാലാവസ്ഥയില്‍ ഈ ബാന്റിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. നല്ല ചൂടുള്ള സമയത്ത് ബാറ്റുചെയ്യേണ്ടി വരുമ്പോള്‍ താരങ്ങള്‍ക്ക് ഊര്‍ജ്ജം വേഗത്തില്‍ നഷ്ടമാവും. ഇത് മനസിലാക്കി ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാന്‍ ടീം മാനേജ്‌മെന്റിന് സാധിക്കും. എന്തായാലും ഇന്ത്യയുടെ ഇൗ മാസ്റ്റര്‍ പ്ലാന്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ വലിയ ജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ടോസ് നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. ആദ്യം ബാറ്റുചെയ്യുന്ന ടീം 300ലധികം സ്‌കോര്‍ നേടുമെന്നാണ് പിച്ച് ക്യൂറേറ്ററുടെ വിലയിരുത്തല്‍. പതിയെ പിച്ച് സ്ലോവാകുമെന്നും അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ജയം എളുപ്പമാകില്ലെന്നും ക്യൂറേറ്റര്‍ സൂചന നല്‍കിയിട്ടുണ്ട്. ന്യൂസീലന്‍ഡിനെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യ കാഴ്ചവെച്ചത്. ഓസ്‌ട്രേലിയക്കെതിരേയും ഇത് ആവര്‍ത്തിക്കാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Post Credit: From Mykhel




Powered by Blogger.