Header Ads

ICC T20 World Cup | ദക്ഷിണാഫ്രിക്ക ലോകകപ്പിലെ പേരുദോഷം മായ്ച്ചുകളയുമോ?

 ഐസിസി ടി20 ലോകകപ്പിന് കളിത്തട്ടുണരാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകകപ്പിൽ നന്നായി കളിച്ചിട്ടും നിർണായക മത്സരങ്ങളിൽ പടിക്കൽ കലമുടയ്ക്കുന്ന പാരമ്പര്യമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആ പേരുദോഷം മായ്ച്ചുകളയുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പത്തിനും യുവത്വത്തിനും പ്രാധാന്യം നൽകിയുള്ള ദക്ഷിണാഫ്രിക്കൻ ടീം ഇത്തവണ ടി20 ലോകകപ്പിന് എത്തുന്നത്.






ടെംബ ബവുമ ക്യാപ്റ്റനായുള്ള ടീമിനെയാണ് ദക്ഷിണാഫ്രിക്ക 2021 ടി 20 ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. മികച്ച യുവതാരങ്ങളും ഏറ്റവും പരിചയസമ്പന്നരായ കളിക്കാരും അടങ്ങുന്നതാണ് ടീം. യോഗ്യതാ ഫോർമാറ്റിലെ ഗ്രൂപ്പ് 1 ൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് എന്നീ ടീമുകളോടൊപ്പമാണ് ഇത്തവണ ദക്ഷിണാപ്രിക്ക മാറ്റുരയ്ക്കുന്നത്.

സമകാലീന ക്രിക്കറ്റിലെ ടി 20 യിലെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. തൊണ്ണൂറുകളുടെ ആരംഭം മുതൽ ദക്ഷിണാഫ്രിക്ക ക്രിക്കറ്റിൽ മുൻനിര ടീമാണെങ്കിലും ഒരു ലോകകപ്പ് കിരീടമെന്ന നേട്ടം ഇപ്പോഴും അവർക്ക് അന്യമാണ്. അതുകൊണ്ടുതന്നെ ഇത്തവണ യുഎഇയിൽ നടക്കുന്ന ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും അവരെ തൃപ്തരാക്കില്ല. 2014 ലോകകപ്പിൽ അവർ നാലാം സ്ഥാനം നേടിയതാണ് ടി20 ലോകപോരാട്ടത്തിൽ അവരുടെ മികച്ച പ്രകടനം.

ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് ടീം

ടെംബ ബാവുമ (ക്യാപ്റ്റൻ) ക്വിന്റൺ ഡി കോക്ക്, ബിജോൺ ഫോർട്ടുയിൻ, റീസ ഹെൻഡ്രിക്സ്, ഹെൻറിക് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മർകരം, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ലുങ്കി എൻഗിഡി, അൻറിച്ച് നോർട്ജെ, ദ്വെയ്ൻ പ്രിട്ടോറിയസ്, കഗിസോ റബാഡ, തബ്രൈസ് വാനി.


Powered by Blogger.