Header Ads

T20 World Cup 2021: 'സൂപ്പര്‍ താരങ്ങള്‍, എന്നിട്ടും ഇടം ലഭിച്ചില്ല', വിശ്വസിക്കാനാവാത്ത 10 ഒഴിവാക്കലുകളിതാ

 ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് പരിഗണിക്കാത്തതും ഒരുകൂട്ടം ആരാധകര്‍ക്ക് നിരാശയുണ്ടാക്കി. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം നിരാശപ്പെടുത്തുകയാണ്. അവസാന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യക്കൊപ്പം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ധവാന്‍ കാഴ്ചവെച്ചത്. സീനിയര്‍ താരമാണ് ധവാനെങ്കിലും അതിവേഗം റണ്‍സുയര്‍ത്താന്‍ പഴയപോലെ മികവില്ല. കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ എന്നിവര്‍ ഓപ്പണര്‍മാരായി ടീമിലുണ്ട്. യുവതാരം ഇഷാന്‍ കിഷനെ ഏത് പൊസിഷനിലും കളിപ്പിക്കാം. അതിനാലാണ് ധവാനെ ഇന്ത്യ പരിഗണിക്കാതിരുന്നത്.


ഷുഹൈബ് മാലിക്

പാകിസ്താന്റെ സീനിയര്‍ താരവും സ്പിന്‍ ഓള്‍റൗണ്ടറുമായ ഷുഹൈബ് മാലിക്കിന് ടീമില്‍ ഇടം ലഭിക്കാതെ പോയതും എല്ലാവരെയും അത്ഭുതപ്പെടുത്തി. ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലെ ശ്രദ്ധേയ താരമായ അദ്ദേഹത്തിന്റെ സമീപകാല ഫോമും വളരെ മികച്ചതാണ്. കൂടാതെ യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുമുണ്ട്. സ്പിന്‍ ബൗളറായതിനാല്‍ത്തന്നെ പാര്‍ട് ടൈം സ്പിന്നറായും മാലിക്കിനെ പാകിസ്താന് ഉപയോഗിക്കാനാവും. എന്നാല്‍ പാകിസ്താന്‍ ടീമിലേക്ക് മാലിക്കിനെ പരിഗണിക്കാന്‍ തയ്യാറായില്ല.



യുസ്‌വേന്ദ്ര ചഹാല്‍

ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് യുസ്‌വേന്ദ്ര ചഹാല്‍. ആര്‍സിബിക്കൊപ്പം ശ്രദ്ധേയ പ്രകടനം നടത്തുന്ന ചഹാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിശ്വസ്തനുമായിരുന്നു. എന്നാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ യുസ്‌വേന്ദ്ര ചഹാലിന് ഇടം ലഭിച്ചില്ല. നാല് വര്‍ഷത്തിന് ശേഷം ആര്‍ അശ്വിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ യുവതാരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ ചഹാറും സ്പിന്നര്‍മാരായിത്തന്നെ ടീമില്‍ ഇടം കണ്ടെത്തി. സമീപകാലത്തെ മോശം ഫോമും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തതുമാണ് ചഹാലിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയാനുള്ള കാരണം. എന്തായാലും ആരാധകരെ ഞെട്ടിപ്പിക്കുന്ന ഒഴിവാക്കലായിരുന്നു അത് 


എല്ലാവരും പ്രഖ്യാപിച്ച് കഴിഞ്ഞു. എല്ലാവരും റിസര്‍വ് താരങ്ങളെയടക്കം പരിഗണിച്ച് ഏറ്റവും ശക്തമായ ടീമിനെത്തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടബോര്‍ 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. യുഎഇയിലെ പിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അനുകൂലിക്കുന്നതായതിനാല്‍ കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കവും അവകാശപ്പെടാനാവില്ല.





.


.

Powered by Blogger.