IPL 2021: കോട്രലും രാംപോളുമടക്കം നാല് പേസര്‍മാര്‍ യുഎഇയിലേക്ക്, കളിക്കാരനായല്ല, പുതിയ റോള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ താരങ്ങളിലേക്ക് കോവിഡ് ബാധിച്ചതോടെയാണ് രണ്ടാം പാദം യുഎഇയിലേക്ക് മാറ്റിയത്. ആദ്യ പാദത്തില്‍ കളിച്ച പല താരങ്ങളും രണ്ടാം പാദം കളിക്കാനില്ല. ഇംഗ്ലണ്ട് താരങ്ങളാണ് കൂടുതലായും രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനിന്നത്. ആതേ സമയം ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പും നടക്കാനുള്ളതിനാല്‍ ഒട്ടുമിക്ക പ്രമുഖരും രണ്ടാം പാദം കളിക്കുന്നുണ്ട്
കളിക്കാനില്ലാത്ത താരങ്ങള്‍ക്ക് പകരക്കാരെയും ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ നാല് വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ യുഎഇയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത ഇവര്‍ നെറ്റ്‌സ് ബൗളര്‍മാരായാണ് യുഎഇയിലേക്കെത്തുന്നത്. 2020ല്‍ പഞ്ചാബ് കിങ്‌സിനുവേണ്ടി കളിക്കയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്ത ഷെല്‍ഡോന്‍ കോട്രല്‍,വലിയ ഇടവേളക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ച രവി രാംപോള്‍,യുവതാരം ഡൊമിനിക് ഡ്രേക്‌സ്,സീനിയര്‍ പേസര്‍ ഫിഡല്‍ എഡ്വേര്‍ഡ്‌സ് എന്നിവരാണ് നെറ്റ്‌സ് ബൗളര്‍മാരായി യുഎഇയിലേക്ക് പോകുന്നത്.
Post a Comment