Header Ads

30 RUNS!! Never write anyone off never.. this is Dream11 IPL " കമന്ററി തെറ്റു തിരുത്തി!




 42 പന്തിൽ 85 റൺസ് നേടി സാംസൺ പുറത്താവുമ്പോൾ എന്താവും നോൺ സ്ട്രൈക്കർ എൻഡിലേ ഇയാളുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടാവുക, സാംസൺ പൊരുതിവീഴുമ്പോൾ താനിവിടെ ടൈമിംഗ് കിട്ടാത്തെ ഇടറുന്നു.. ആദ്യ 18 പന്തിൽ വെറും 9 റൺസ്. ഫരീദാബാദിൽ നിന്നും രാജസ്ഥാൻ റോയൽസ് വരെ എത്തി നിൽക്കുന്ന തന്റെ ജീവിതം ഒരു നിമിഷം അയാളുടെ മുന്നിലൂടെ കടന്നുപോയിക്കാണണം.


രാജസ്ഥാൻ ഫാൻസ്, ഞാനടക്കമുള്ള ക്രിക്കെറ്റ് ഫാൻസ്‌ എന്തിന് കമന്റെറ്റർമാർ വരെ പരിഹസിക്കുന്നു.. കളി കഴിഞ്ഞാലുടൻ വിരമിച്ചേക്കണം എന്ന് വരെ ട്വീറ്റ് വരുന്നു, ഇവിടെ താൻ പരാജയപ്പെട്ടാൽ ഒരുപക്ഷെ തന്റെ കരിയർ തന്നെ തീർന്നേക്കാം അല്ലെങ്കിൽ ഇനിയൊരു ചാൻസ്ന് വേണ്ടി കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം. രണ്ടു മികച്ച ഫസ്റ്റ് ബോളർമാരെയാണ് നേരിടേണ്ടത് പക്ഷെ തന്റെ മുന്നിൽ വേറെ വഴിയില്ല .. മൂന്നാം ഓവർ എറിയാൻ എത്തിയ കൊട്രലിന്റെ ആദ്യ നാല് പന്തും നിലം തൊടാതെ പറന്നു. 


THIS GAME IS ON!!

ഡഗ് ഔട്ടിൽ സാംസൺ ചാടിയെണീറ്റു. അഞ്ചാം പന്ത് ഡോട്ട് ബോൾ, ആറാം പന്തും പറക്കുന്നത് നോക്കി നിൽക്കാനല്ലാതെ കൊട്രേലിനു ഒന്നും ചെയ്യാനില്ലായിരുന്നു. 


" 30 RUNS!! Never write anyone off never.. this is Dream11 IPL " കമന്ററി തെറ്റു തിരുത്തി.. 


അഗർവാളിന് ക്യാച്ച് നൽകി ശാന്തനായി മടങ്ങുമ്പോൾ കൈവിട്ട കളി തിരിച്ചുപിടിച്ച ആത്മവിശ്വാസമായിരുന്നില്ല ആ മുഖത്ത്, മറിച്ച് തന്റെ ഗെയിമിനെ താൻ ചതിച്ചിട്ടില്ലെന്ന അഭിമാനമായിരുന്നു. നിമിഷങ്ങൾക്ക് മുമ്പ് വിരമിക്കണമെന്ന് പറഞ്ഞവർക്ക് മുമ്പിൽ ഹീറോ ആയൊരു തിരിച്ചുവരവ് !!!


Confidence Level : Rahul Tewatia


©Asaf Ndm


Coutesy: SPORTS PARADISO CLUB

Powered by Blogger.