യോർക്കർ മെഷീൻ നടരാജൻ
സേലം ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് ചിന്നപ്പമ്പട്ടി. അവിടെ വളരുമ്പോൾ ക്രിക്കറ്റ് കളിക്കാൻ സൗകര്യങ്ങൾ തങ്കരശ് നടരാജന് ഇല്ലായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാർ ആയ കുടുംബം. TNPL വഴിയാണ് നടരാജൻ ശ്രദ്ധിക്കപ്പെടുന്നത്. താരതമ്യേനെ പലരും സ്റ്റേറ്റ് ടീമുകളിൽ എത്തുന്നതിലും വൈകിയാണ് നടരാജൻ തമിഴ്‌നാട് ടീമിൽ എത്തിയത്.
കിങ്‌സ് ഇലവൻ പഞ്ചാബിൽ 3 കോടി ലേലത്തിൽ നൽകി രണ്ട് മൂന്ന് സീസൺ മുന്നേ ടീമിൽ എടുത്തു എങ്കിലും നടരാജൻ വിജയിച്ചില്ല. ഇത്തവണ ബേസ് പ്രൈസിൽ ആണ് സൺ റൈസേഴ്‌സ് ഹൈദരബാദ് അദ്ദേഹത്തെ സ്വന്തമാക്കിയത്.
ഇന്ന് തുരുതുരെ യോർക്കർ എറിഞ്ഞ കണ്ടിട്ട് ബ്രെറ്റ് ലീ പറഞ്ഞത് ഇങ്ങനെയാണ് ഒരു ബൗളർ ഡെത്തിൽ എറിയേണ്ടത് എന്നാണ്. ഇന്ത്യയ്ക്ക് സഹീറിനും, നെഹ്‌റയ്‌ക്കും ശേഷം ഒരു ഇടംകൈയൻ പേസർ അധികകാലം കളിച്ചിട്ടില്ല. ഖലീൽ ആണേൽ ഏത് സമയം ഏത് മോഡ് ആണെന്ന് പറയാനും പറ്റില്ല. ഒരോവറിൽ മുഴുവൻ യോർക്കർ എറിയണം എങ്കിൽ അതിന് പിന്നിലെ അധ്വാനം ചില്ലറയാവില്ല. ഇന്ത്യയുടെ T20 ടീമിൽ സ്ഥാനം കിട്ടുമെന്ന് ആഗ്രഹിക്കുന്നു.
ക്രിക്കറ്റിലെ നേട്ടങ്ങൾ വഴി കുടുംബത്തിന് വേണ്ടി ഒരു വീട് വെച്ച ശേഷം സഹോദരങ്ങൾക്ക് നല്ല വിദ്യാഭ്യാസവും കൊടുക്കാൻ ശ്രദ്ധിക്കുന്നുണ്ട് അദ്ദേഹം. ആഢ്യത കാട്ടുന്നതിനേക്കാൾ ആവശ്യങ്ങൾക്ക് പണം മുടക്കണം എന്നാണ് നടരാജന്റെ ഫിലോസഫി. സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിൽ മുതൽമുടക്കുന്നതാണ് മറ്റ് പല കാര്യങ്ങളെ അപേക്ഷിച്ചും കൂടുതൽ പ്രധാനം എന്നും നടരാജൻ കരുതുന്നു.
വീട്ടുകാർക്ക് മാത്രമല്ല തൻ്റെ ഒപ്പം കളിച്ചിരുന്ന പലരെയും സഹായിക്കുന്നും ഉണ്ട് അദ്ദേഹം. ഗണേഷ് പെരിയസാമി എന്ന ഒരു കണ്ണിന് കാഴ്ചയില്ലാത്ത ബൗളറെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ. ക്രിക്കറ്റ് കളി നിർത്താൻ തുടങ്ങിയ പെരിയസാമിയെ ചേർത്ത് നിർത്തിയത് നടരാജൻ ആയിരുന്നു. പെരിയസ്വാമിയുടെ വീട്ടിൽ പോയി അവരെ സമ്മതിപ്പിച്ചു തിരിച്ചുകൊണ്ട് വന്നു. ഇന്ന് കൊൽക്കത്ത ടീമിൽ നെറ്റ്സിൽ ബൗൾ ചെയ്യാൻ പെരിയസ്വാമി ഉണ്ട്.
നടരാജന്റെ ജേഴ്‌സിയിൽ ഉണ്ടായിരുന്ന പേര് ജെപി നട്ടു(JP Nattu) എന്നായിരുന്നു. ടെന്നീസ് ബോൾ കളിക്കാരൻ ആയിരുന്നപ്പോൾ തന്നിലെ മികവ് കണ്ട് എടുത്ത കോച്ചാണ് ജയപ്രകാശ്. അദ്ദേഹത്തോടുള്ള ആദരം ആയാണ് ജെപി പേരിൽ ചേർത്തത്.
Febin V Thomas
Source: tw/@venkatatweets and other news outlets
Post a Comment