Header Ads

ആര്‍സിബിക്ക് ജയിക്കണം, വമ്പന്‍ അഴിച്ചുപണി, ഇവര്‍ തെറിക്കും; ജയം തുടരാന്‍ മുംബൈ

  • റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും കളിക്കറിങ്ങുന്നു
  • ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും സീസണില്‍ ഓരോ മത്സരം ജയിച്ചു
  • ആര്‍സിബി ബൗളര്‍ ഉമേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക്


ഐപിഎല്‍ സീസണിലെ 10-ാം മത്സരത്തില്‍ കളിക്കിറങ്ങുന്നത് വമ്പന്‍ ടീമുകളായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും. രണ്ടുവീതം കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഓരോ മത്സരം വീതം ജയിച്ചാണ് ഇരു ടീമുകളും മൂന്നാം കളിക്കിറങ്ങുന്നത്. ഫോമിലായതിന്റെ ആത്മവിശ്വാസത്തില്‍ മുംബൈ ഇറങ്ങുമ്പോള്‍ ഞെട്ടിക്കുന്ന തോല്‍വിയുടെ ആഘാതം മറികടക്കാനാണ് ആര്‍സിബിയുടെ ശ്രമം. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം.

ബാറ്റിങ്ങിലെ തകര്‍ച്ചയും ബൗളിങ്ങിലെ നിരാശാജനകമായ പ്രകടനവും ആവര്‍ത്തിക്കുന്ന ആര്‍സിബി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫോമാണ് പ്രധാന ആശങ്ക. രണ്ടോ മൂന്നോ കളിക്കാരെ മാറ്റി ഒരു ഉടച്ചുവാര്‍ക്കല്‍ ആര്‍സിബിയില്‍ പ്രതീക്ഷിക്കാം. മോയീന്‍ അലിയെ ടീമിലെടുത്ത് ജോഷ് ഫിലിപ്പെയെ ഒഴിവാക്കും. അങ്ങിനെയെങ്കില്‍ പാര്‍ഥിവ് പട്ടേല്‍ ആയിരിക്കും വിക്കറ്റ് കീപ്പര്‍. ഉമേഷ് യാദവിന് പകരമായി മുഹമ്മദ് സിറാജിനും അവസരം ലഭിച്ചേക്കാം. കെട്ടുറപ്പുള്ള ടീമിനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആര്‍സിബി.

ആര്‍സിബിയുമായി കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുമ്പോള്‍ മുംബൈയ്ക്ക് ആശങ്കയായി ഒന്നുമില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം കെട്ടുറുപ്പ് നേടിക്കഴിഞ്ഞു. രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്മാര്‍ ഉജ്വല ഫോമിലാണ്. വീണ്ടും മുംബൈയ്ക്കുവേണ്ടിയിറങ്ങിയ സൗരഭ് തിവാരി വിശ്വസ്തനായിക്കഴിഞ്ഞു. ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും നയിക്കുന്ന ബൗളിങ് നിരയെ മറികടന്ന് വമ്പന്‍ സ്‌കോര്‍ നേടുക ഏതു ടീമിനും വെല്ലുവിളിയാകും.
Powered by Blogger.