ഇന്ത്യ-ഓസ്ട്രേലിയ അദ്യ ഏകദിനം: രോഹിത് ശർമ പുതിയ 2 നാഴികകല്ല് മറി കടക്കാൻ ഒരുങ്ങുന്നു.
ലോകകപ്പിനു മുന്നെ നടക്കുന്ന അവസാന അഞ്ച് മത്സരങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യൻ ഉപനായകൻ രോഹിതിന് ഓസ്ട്രേലിയക്കെതിരെ ഏകദിനത്തിൽ വളരെ നല്ല റെക്കോർഡാണുള്ളത്. ഇൗ പരമ്പരയോട് കൂടി ചില റെക്കോർഡുകൾ മറികടക്കാനാണ് ഹിറ്റ്മാൻ ലക്ഷ്യമിടുന്നത്. അതിൽ ഒന്ന് സാക്ഷാൽ സച്ചിന്റെതും.
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പട്ടികയിൽ മൂന്നാമതാണ് രോഹിത്. മുൻപിൽ ഉള്ളത് സച്ചിനും, പൊണ്ടിങ്ങും മാത്രം. സച്ചിൻ 71 മത്സരങ്ങളിൽ നിന്നും 44.59 ശരാശരിയിൽ, 3077 റൺസ് നേടിയപ്പോൾ, പോണ്ടിംഗ് 2164 റൺസ് നേടിയിട്ടുണ്ട്. രോഹിത് ആകട്ടെ, 1778 റൺസ് എടുത്തിട്ടുണ്ട്. ഇൗ പരമ്പരയിൽ 386 റൺസ് കൂടി നേടാനായാൽ രോഹിതിന് പൊണ്ടിങ്ങിനെ പിന്തള്ളി രണ്ടാമതെത്താം.
അടുത്തത്, സച്ചിൻ ഓസ്ട്രേലിയക്കെതിരെ നേടിയ ഒൻപത് സെഞ്ചുറികളുടെ നേട്ടമാണ്. സച്ചിൻ 71 മത്സരങ്ങളിൽ നിന്നും 9 നൂറുകൾ നേടിയപ്പോൾ, വെറും 31 മത്സരങ്ങളിൽ നിന്ന് ഏഴ് സെഞ്ചുറികൾ രോഹിത് നേടി. അതിൽ ഒരെണ്ണം 2013ൽ നേടിയ 209 റൺസാണ്. 3 സെഞ്ചുറികൾ നേടാനായാൽ ഈ റെക്കോർഡും മറികടക്കാം.
Post a Comment