ഇന്ത്യക്ക് 8 റൺസിന്റെ വിജയം; 500 ഏകദിന മത്സരങ്ങൾ വിജയിക്കുന്ന രണ്ടാമത്തെ ടീം. തൊട്ടടുത്ത് പാകിസ്താൻ.
രണ്ടാം ഏകദിനത്തിൽ 8 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇന്ത്യ 500 ഏകദിന മത്സരങ്ങൾ ജയിക്കുന്ന രണ്ടാമത്തെ ടീമായി. ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ചതും ഇന്ത്യയാണ്(963).വിജയ ശരാശരി 54.65 ആണ്.
ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ചത് ഓസ്ട്രേലിയയാണ്. 924 മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയ 63.20 ശരാശരിയിൽ 558 വിജയവുമായി പട്ടികയിൽ ഒന്നാമതാണ്.
പട്ടിക:
അജിത് വദേക്കറിന്റെ നയിച്ച ഇന്ത്യ ആദ്യമായി ഏകദിന മത്സരം കളിക്കുന്നത് 13 ജൂലൈ 1974 ലാണ്. അന്ന് നാല് വിക്കറ്റിന് തോറ്റു. അദ്യ വിജയം 1975 ലോക കപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ 10 വിക്കറ്റിനായിരുന്നു.
ഇന്ത്യയുടെ നൂറാം വിജയം 1993 ൽ അസറുദ്ധീൻ നയിക്കുമ്പോഴായിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെ.
200: 2000 ത്തിൽ കെനിയക്കേതിരെ. നായകൻ സൗരവ് ഗാംഗുലി
300: 2007 ൽ വിൻഡീസിനെതിരെ. നായകൻ ദ്രാവിഡ്
400: 2012 ൽ ശ്രീലങ്കക്കെതിരെ. നായകൻ ധോണി
Post a Comment