ഇൗ വർഷം ഐപിഎല്ലിൽ കളിക്കുന്ന പ്രായം കൂടിയതും കുറഞ്ഞതുമായ കളിക്കാർ. ഭാഗം 1
ഇൗ വർഷത്തെ ഐപിഎൽ മാർച്ച് 22 ന് തുടക്കം കുറിക്കുകയാണ്. 20 ഓവർ മത്സരങ്ങൾ യുവ താരങ്ങളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു എന്ന ഒരു ധാരണ ആദ്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. പ്രായം ചെന്ന കളിക്കാരെയും ടീമിൽ ഉൾപെടുത്തി, ടീമിന്റെ ബാലൻസ് നിലനിർത്താനാണ് എല്ലാ ഫ്രാഞ്ചൈസികളും ശ്രമിക്കുന്നത്. അവരുടെ പരിചയ സമ്പത്ത് പലപ്പോഴും ടീമിന് ഗുണം ചെയ്തിട്ടുണ്ട്. ഇന്നിവിടെ നമ്മൾ പരിചയപ്പെടുന്നത് അവരൊക്കെയാണ്.
1.ചെന്നൈ സൂപ്പർ കിംഗ്സ്
പ്രായം ചെന്ന താരം; ഹർഭജൻ സിംഗ് (38 വയസ്സ്)
ആറേഴു കൊല്ലകാലം മുംബൈക്ക് വേണ്ടി പന്തെറിഞ്ഞ ഹർബജനെ കഴിഞ്ഞ സീസണിലാണ് ചെന്നൈയിൽ എത്തുന്നത്. 30 കഴിഞ്ഞ കുറെ താരങ്ങൾ ചെന്നൈ സ്വന്തമാക്കിയിരുന്നു. ഇനി ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചു വരവ് അസാധ്യമായ ഹർഭജന് ഇൗ സീസൺ അവസാനത്തെയായിരിക്കും.
പ്രായം കുറഞ്ഞ താരം; കൃത് രാജ്(22വയസ്സ്)
ഇത്തവണ ചെന്നൈ വിളിച്ച കുറച്ച് താരങ്ങളിൽ ഇടം നേടിയതാണ് ഇൗ ഇന്ത്യ എ താരം. അഭ്യന്തര ടി20 സ്‌ട്രൈക്ക് റേറ്റ് 131.22 ആണ്.
2.രാജസ്ഥാൻ റോയൽസ്
സ്റ്റുവർട്ട് ബിന്നി (34 വയസ്സ്)
2010 ലാണ് ബിന്നി മുംബൈക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങുന്നത്. എന്നാൽ 2011 മുതൽ രാജസ്ഥന് വേണ്ടി കളിച്ച് തുടങ്ങിയപ്പോഴാണ് കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. ഇൗ രണ്ട് സീസണുകളിലെ പ്രകടനം കൊണ്ട് ദേശീയ ടീമിൽ ഇടം നേടാൻ സാധിച്ചു.
റിയാൻ പരാഗ്(17 വയസ്സ്)
2018 അണ്ടർ19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ താരമായിരുന്നു.വലിയ ആഭ്യന്തര മത്സരപരിചയം കുറവാണെങ്കിലും രാജസ്ഥാൻ വാങ്ങിയത് അദ്ദേഹത്തിൻ്റെ അടിസ്ഥാന വിളക്കാണ്.
3.ഡൽഹി ക്യാപിറ്റൽ
അമിത് മിശ്ര (36 വയസ്സ്)
ലസിത് മലിംഗക്ക് ശേഷം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമാണ് അമിത് മിശ്ര.136 മത്സരങ്ങളിൽ നിന്ന് 146 വിക്കറ്റുകൾ ഉണ്ട്.
സന്ദീപ് ലമീച്ചൻ(18 വയസ്സ്)
നേപ്പാൾ ദേശീയ ടീമിൽ കളിക്കുന്ന സന്ദീപ് കഴിഞ്ഞ ഐപിഎൽ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ നേടി എല്ലാവരേയും ഞെട്ടിച്ചിരുന്നു. ബിഗ് ബാഷ് ലീഗിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
4.സൺ റൈസേഴ്സ് ഹൈദരാബാദ്
യുസുഫ് പത്താൻ(36 വയസ്സ്)
2008 ൽ രാജസ്ഥാനൂ വേണ്ടി കളിച്ച പത്താൻ ടീമിനെ കപ്പുയർത്തിയാണ് ടീം വിട്ടത്. 2011 ൽ കൊൽക്കത്തക്ക് വേണ്ടിയും ഇപ്പൊൾ ഹൈദരബാദിന് വേണ്ടിയുമാണ് കളിക്കുന്നത്.
അഭിഷേക് ശർമ (18 വയസ്സ്)
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന താരമാണ് അഭിഷേക് ശർമ. ബാംഗ്ലൂറിന് വേണ്ടി അരങ്ങേറിയ അദ്ദേഹം 19 പന്തിൽ 46 റൺസ് നേടിയിരുന്നു.
(തുടരും)
Post a Comment