Header Ads

ചെന്നൈ vs ബാംഗ്ലൂർ: നാളത്തെ മത്സരത്തിന് മുമ്പ് അറിയേണ്ടതെല്ലാം


നാളത്തെ ഐപിഎൽ മത്സരത്തിനായി കാത്തിരിക്കുകയാണ് നമ്മളെല്ലാവരും. പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിലാണ്.

ധോണിയുടെ ശാന്തതയും, കോഹ്ലിയുടെ ആക്രമണോത്സുകതയും തമ്മിലുള്ള പോരാട്ടമായിരിക്കും നാളെ നമുക്ക് കാണാനാവുക.
എന്നാൽ എ.ബി ഡിവില്ലിയേഴ്സ് ബാഗ്ലൂരിനെ നയിക്കുമെന്നാണ് സൂചനകൾ.

ആദ്യ മത്സരം അരങ്ങേറുന്നത് ചെന്നൈയിലെ ചെപ്പോക്ക് ഗ്രൗണ്ടിലാണ്. ചെന്നൈക്കാണ് എല്ലാ വിധത്തിലും മേൽക്കൈ. ആകെ നടന്ന 23 മത്സരങ്ങളിൽ നിന്നും 15 മത്സരങ്ങളിൽ ചെന്നൈയാണ് വിജയിച്ചത്. ചെന്നൈയിൽ വെച്ച് നടന്ന ഏഴ് മത്സരങ്ങളിൽ ആറും സൂപ്പർ കിംഗ്സിനാണ് വിജയം.

റൈനക്ക് 15 റൺസ് നേടിയാൽ ഐപിഎല്ലിൽ 5000 റൺസ് തികക്കാം. കോഹ്ലിയാകട്ടെ 52 റൺസ് നേടിയാൽ 5000 റൺസ് മറി കടക്കാം. 5 ന് 208 ആണ് ചെന്നൈയുടെ ബാംഗ്ലൂറിനെതിരെയുള്ള ഉയർന്ന സ്കോർ.
ടോസ് നേടുന്ന ടീം ബോളിംഗ് തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത.


Powered by Blogger.