Header Ads

മൂന്നാം ഏകദിനം; ഇന്ത്യ വരുത്താൻ സാധ്യതയുള്ള മൂന്നു മാറ്റങ്ങൾ


നാളെ നടക്കാനിരിക്കുന്ന മൂന്നാമത്തെ ഏകദിന മത്സരത്തിൽ വിജയിച്ച് പരമ്പര നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിന് മുന്നോടിയായി ഇന്ത്യ വരുത്താൻ സാധ്യത ഉള്ള മൂന്ന് മാറ്റങ്ങൾ ഏതെല്ലാമെന്ന് നോക്കാം:

#3. അമ്പാട്ടി റായിഡുവിന് പകരം ഋഷഭ് പന്ത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാനാവാത്ത റായിഡു, 13, 18 എന്ന നിസ്സാര സ്കോറുകൾക്കാണ് പുറത്തായത്. കൂടാതെ വിജയ് ശങ്കറും മധ്യനിരയിൽ തിളങ്ങിയത് കൊണ്ട് ഇത്തവണ കോഹ്ലി ഒരു മാറ്റം കൊണ്ട് വരാൻ സാധ്യത കൂടുതലാണ്. പന്തിന് ഒരവസരം നൽകാൻ തയ്യാറാകും.

#2. ഓപ്പണർ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കും

ഓസ്ട്രേലിയക്കെതിരെ നടന്ന ടി20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി 156 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശി 97 റൺസ് രാഹുൽ നേടിയിരുന്നു. രാഹുൽ ഫോമിൽ എത്തിയത് ഇന്ത്യൻ ടീമിന് ഊർജ്ജം നൽകുന്ന ഒരു കാര്യമാണ്. അതിനാൽ, ധവാനെ പുറത്തിരുത്താൻ സാധ്യതയുണ്ട്.

#1.ശമിക്ക്‌ പകരം ഭുവനേശ്വർ കുമാർ

ടി20 മത്സരത്തിൽ കളിച്ച ഭുവി ഏകദിന മത്സരങ്ങളിൽ നിന്നും വിശ്രമം അനുവദിച്ചതാണ്. അടുത്ത മത്സരത്തിൽ ശമിക്ക് വിശ്രമം നൽകാൻ സാധ്യത കാണുന്നുണ്ട്.


Powered by Blogger.