Header Ads

നിർഭാഗ്യവശാൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്താകേണ്ടി വന്ന അഞ്ച് ഇന്ത്യൻ താരങ്ങൾ

2000 ത്തിന് ശേഷം അരങ്ങേറുകയും നിർഭാഗ്യം കൊണ്ട് ഇന്ത്യൻ ടീമിൽ തുടരാൻ കഴിയാത്തതുമായ അഞ്ച് ഇന്ത്യൻ താരങ്ങളെ പരിചയപ്പെടാം.

#5 അമിത് മിശ്ര

കുംബ്ലെയും ഹർഭജനും കത്തി നിൽക്കുന്ന സമയത്താണ് മിശ്രയുടെ വരവ്‌. 2003 ലാണ്‌ അരങ്ങേറ്റം കുറിച്ചത്. 242 ലിസ്റ്റ് എ വിക്കറ്റുകൾ നേടിയിട്ടുണ്ട്. അവസാന മത്സരം 2008 ൽ ഓസ്ട്രേലിയയുമായിട്ടായിരുന്നു. ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. കുംബ്ലെ ആ വർഷം വിരമിച്ച ഒഴിവിലേക്ക് തിരഞ്ഞെുക്കപ്പെട്ടു. ഫോം നഷ്ടപ്പെട്ടതും, അശ്വിൻ - ജഡേജ ജോഡിയുടെ വരവും മിശ്രക്ക്‌ അവസരങ്ങൾ നിഷേധിച്ചു.

#4 റോബിൻ ഉത്തപ്പ

2006 ൽ സെവാഗിന് പകരമായി ഇറങ്ങിയ അദ്യ ഇന്നിങ്സിൽ 86 റൺസ് എടുത്തു എല്ലാവരെയും ഞെട്ടിച്ചെങ്കിലും, പിന്നീട് തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചില്ല. അപ്പോഴേക്കും, ഗാംഗുലി, സെവാഗ്, സച്ചിൻ എന്നിവർ ഓപ്പണർ ആയി കഴിവ് തെളിയിച്ചിരുന്നു. 2008 ന് ശേഷം 2014 ലാണ് പിന്നീട് അവസരം ലഭിച്ചത്.അപ്പോഴേക്കും രോഹിത് ധവാൻ സഖ്യം അവരുടെ സ്ഥാനം ഉറപ്പിച്ചിരുന്നു.

#3 വസിം ജാഫർ

അഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമാണ് ഇദ്ദേഹം. കളിച്ച എല്ലാ രഞ്ജി ഫൈനലുകളിലും ജയിച്ചു. രഞ്ജി ട്രോഫിയിൽ രണ്ട് തവണ 1000+ നേടിയ ഏക താരവും രഞ്ജിയിൽ പതിനായിരം റൺസ് തികച്ച ഏക താരവും ആണ് ജാഫർ. 2000 ലാന് അരങ്ങേറ്റം കുറിച്ചത്. 2 ഇരട്ട ശതകങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ജാഫറിന്റെ കളി മികവ് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതായിരുന്നു. പക്ഷേ പിന്നീട് അവസരം ലഭിച്ചില്ല.

#2 ദിനേശ് കാർത്തിക്

ധോണിയുടെ അരങ്ങേറ്റവും, കാർത്തിക്കിന്റെ അരങ്ങേറ്റവും ഒരേ വർഷമായിരുന്നു. 2004. എന്നാൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന പദവി ഏറ്റവും യോജിച്ചതും എല്ലാവരുടെയും കണ്ണ് പതിഞ്ഞതും ധോണിയിൽ ആയിരുന്നു. 2007 മുതൽ ധോണി ഇന്ത്യയെ നയിച്ചു. പിന്നീട് അവസരങ്ങൾ കാർത്തികിനെ തേടിയെത്തിയത് ഇൗ അടുത്ത കാലത്താണ്. അതും സ്ഥിരത ഇല്ലാതെ. അവസാനമായി ഓസ്ട്രേലിയൻ പരമ്പരക്കുള്ള ടീമിൽ നിന്നും പുറത്തായി.

#1. സുരേഷ് റെയ്ന

2005 ൽ അരങ്ങേറിയ ഇദ്ദേഹം കളിച്ച ആദ്യ 11 മത്സരങ്ങളിൽ അഞ്ച് തവണ മാത്രമേ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചുള്ളൂ. അത് കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിക്കാൻ അവസരങ്ങൾ അദ്യ കാലം മുതലേ ലഭിച്ചിരുന്നില്ല. അഞ്ചാമനായോ ആറാമതായോ ആണ് കൂടുതലും ഇറങ്ങിയിട്ടുള്ളത്. എന്നിട്ടും അഞ്ച് സെഞ്ചുറികൾ തന്റെ പേരിലുണ്ട്.
മുതിർന്ന താരങ്ങൾ വിരമിച്ചപ്പൊഴും, തനിക്ക് സ്ഥാന കയറ്റം ലഭിക്കാതെ പോയതും വിനയായി. 

Powered by Blogger.