നാളത്തെ മത്സരത്തിന് ഇന്ത്യ വരുത്താൻ സാധ്യതയുള്ള മൂന്ന് മാറ്റങ്ങൾ; വിജയ് ശങ്കറിന് അവസരം നൽകിയേക്കും
2016 ന് ശേഷം ഇന്ത്യയിൽ നടന്ന ഒരു ട്വൻ്റി-ട്വൻ്റി പരമ്പര പോലും കോഹ്‌ലിയും ടീമും നഷ്ടപ്പെടുത്തിയിട്ടില്ല. അത് കൊണ്ട്, നാളെ ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആയതിനാൽ നാളെ കുറച്ച് മാറ്റങ്ങൾ വരുത്താൻ സാധ്യത ഉണ്ട്. ഏതൊക്കെയാണെന്ന് നോക്കാം:
1. ഉമേഷിന് പകരം കൗൾ
കഴിഞ്ഞ മത്സരത്തിൽ അവസാന ഓവറിൽ 14 വഴങ്ങി കളി കൈ വിട്ട ഉമേഷിനെ പുറത്തിരുത്താൻ സാധ്യത ഉണ്ട്. പകരം ഇന്ത്യ എ ക്ക് വേണ്ടി നന്നായി കളിച്ച സിദ്ധാർത്ഥ് കൗളിനെ ഉൾപ്പെടുത്താൻ സാധ്യത കൂടുതൽ ആണ്. യോർക്കറുകൾ എറിയാൻ മിടുക്കനാണ് കൗൾ.
2. മയങ്കിന് പകരം വിജയ് ശങ്കർ
കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്ന മയങ്ക് അഗർവാളിന് പകരം ഓൾ റൗണ്ടർ ആയ വിജയ് ശങ്കറിനെ ഉൾപ്പെടുത്താൻ സാധ്യത കൂടുതലാണ്.
3. രോഹിതിന് പകരം ശിഖർ ധവാൻ
കേ എൽ രാഹുലിന്റെ ഫോം പരിഗണിച്ച്, രോഹിതിന് പകരമായി ധവാനെ ഇറക്കും. ഒരു ഇടത് വലത് ഓപ്പണിംഗ് കൂട്ടുകെട്ട് എപ്പോഴും ടീമിന് ഗുണം ചെയ്യും.
Post a Comment