സ്വന്തം രാജ്യത്തിനായി ഏകദിന ലോകകപ്പിൽ കളിക്കാത്ത 6 പ്രമുഖ താരങ്ങൾ
ലോകകപ്പ് പോലുള്ള വലിയ വേദികളിൽ കളിക്കുക ഏതൊരു താരത്തിന്റെയും സ്വപ്നമായിരിക്കും. ദൗർഭാഗ്യവശാൽ ടീമിനായി എല്ലാം സമർപ്പിച്ച ചിലർക്ക് ആ വലിയ വേദിയിൽ കളിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. ഇന്നിവിടെ നമ്മൾ പരിചയപ്പെടുന്നത് അങ്ങനെയുള്ള ആറ് പേരെയാണ്.
#1. വി വി എസ് ലക്ഷ്മൺ (ഇന്ത്യ)
ടെസ്റ്റ് ക്രിക്കറ്റിലെ പ്രതിഭക്ക് ഇതുവരെ ലോകകപ്പിലേക്ക് ഒരു അവസരവും ഇതുവരെ ലഭിച്ചില്ല. ഇന്ത്യക്ക് വേണ്ടി അദ്ദേഹം 86 മത്സരങ്ങളിൽ നിന്ന് 30.67 ശരാശരിയിൽ ആറ് സെഞ്ചുറി ഉൾപ്പടെ 2338 റൺസ് നേടിയിട്ടുണ്ട്.
#2. അലെസ്റ്റർ കുക്ക് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിനായി 92 മത്സരങ്ങൾ കളിച്ച കുക്ക് ഇന്നെ വരെ ലോക കപ്പിൽ കളിച്ചിട്ടില്ല. 3204 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഇപ്പോഴും അദ്ദേഹം ടീമിനായി കളിക്കുന്നുണ്ട്.
#3. ജസ്റ്റിൻ ലാംഗർ (ഓസ്ട്രേലിയ)
2007 ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച അദ്ദേഹം ഏകദിന മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടില്ല. വെറും 8 ഏകദിന മത്സരങ്ങൾ മാത്രമാണ് കളിച്ചത്. 1993 മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിര സാനിദ്ധ്യം ആയിരുന്നു.
#4. മാത്യു ഹൊഗാർഡ് (ഇംഗ്ലണ്ട്)
ലാംഗറിനെ പോലെ തന്നെയാണ് ഹോഗർഡിൻ്റെയും അവസ്ഥ. ടെസ്റ്റ് ക്രിക്കറ്റിൽ നന്നായി പന്തെറിഞ്ഞ അദ്ധേഹം ഏകദിന മത്സരങ്ങളിൽ നിറം മങ്ങി. 2005 ആഷസ് പരമ്പരയിലെ മികച്ച പ്രകടനവും, 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 248 വിക്കറ്റുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.
2003 ലെ ലോകകപ്പ് ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ല.
#5. ക്രിസ് മാർട്ടിൻ (ന്യൂസീലാൻ്റ്)
13 വർഷത്തോളം നീണ്ട ക്രിക്കറ്റ് ജീവിതം ഉണ്ടായിട്ടു പോലും ഒരു ലോക കപ്പിൽ ഇൗ ന്യൂസീലാൻ്റ് താരത്തിന് കളിക്കാനായില്ല. 71 ടെസ്റ്റ് മത്സരത്തിൽ നിന്ന് 233 വിക്കറ്റുകൾ നേടിയ ഇദ്ദേഹം 2007 ലോക കപ്പിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും കളിക്കാൻ സാധിച്ചില്ല.
# 6 ഇർഫാൻ പത്താൻ (ഇന്ത്യ)
ഇന്ത്യ കണ്ട മികച്ച ബോളറും ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്കും ഉള്ള പത്താൻ പക്ഷേ ഒരു ലോക കപ്പിലും പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടില്ല.
Post a Comment