Header Ads

ഏകദിന മത്സരത്തിൽ ഏറ്റവും കൂടതൽ റൺസ് വഴങ്ങിയ അഞ്ച് ഓവറുകൾ

Cricket Store By Amazon





#5.ഷാഹിദ് അഫ്രീദി

2007 ൽ ശ്രിലങ്കക്കെതിരെയാണ് മുൻ പാകിസ്താൻ ഓൾ റൗണ്ടർ അഫ്രീദി രണ്ട് ഫോറും 4 സിക്സറുകളും അടിച്ച് 32 റൺസ് നേടിയത്. മലിംഗ ബണ്ടാരയായിരുന്നു ബോളർ. അഫ്രീദി പുറത്താകാതെ 34 പന്തിൽ നിന്നും 73 റൺസ് എടുത്തു.

#4. ജിമ്മി നീഷം

ഇത്തവണയും അടി കൊള്ളേണ്ടി വന്നത് ശ്രീലങ്കൻ താരത്തിനായിരുന്നു. തിസാര പെരേര ആയിരുന്നു ബോളർ. 34 റൺസ് അടിച്ചെടുത്തു. അതിൽ ഒരു ഫോറു പോലും ഇല്ലായിരുന്നു. 5 സിക്സുകൾ ഉണ്ടായിരുന്നു.

#3. എ ബി ഡിവില്ലിയേഴ്സ്

വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജെയ്സൺ ഹോൾഡറെ ആണ് ഒരോവറിൽ 34 റൺസ് എടുത്തത്. ഇതിൽ രണ്ട് നോ ബോളുകളും ഉൾപ്പെടുന്നു. 

#2. തിസാര പെരേര


35 റൺസാണ് സൗത്ത് ആഫ്രിക്കൻ ബോളർ ആയ പീറ്റേഴ്സൺ വഴങ്ങിയത്. ഒരു വൈഡ് സംഭാവനയായി നൽകിയപ്പോൾ അഞ്ച് സിക്സറുകളും ഒരു ഫോറും പെരേര അതിർത്തി കടത്തി.

#1. ഹെർഷൽ ഗിബ്സ്.


2007 ലോക കപ്പിലാണ് ഗിബ്സ് കലിപ്പ് തീർത്തത്. നെതർലാൻറിനെതിരെ നടന്ന മത്സരത്തിൽ ഒരു ഓവറിലെ എല്ലാ പന്തും നിലം തൊടാൻ അനുവദിക്കാതെ ബൗണ്ടറി കടത്തി. ഡാൻ വെയ്ന് ബാങ്ങ് ആയിരുന്നു ബോളർ.
Powered by Blogger.