Header Ads

ഏകദിന മത്സരങ്ങളിൽ 350 ന് മുകളിൽ കൂടുതൽ തവണ റൺസ് അടിച്ചെടുത്ത ടീമുകൾ (ടോപ്പ് 5)

2007 വരെ മുന്നൂറ് റൺസ് ടീം ടോട്ടൽ ഉണ്ടെങ്കിൽ പിന്തുടരുന്ന ടീം തോറ്റതായി എണ്ണപെടുമായിരുന്നു. എന്നാൽ ട്വന്റി ട്വന്റി മത്സരങ്ങൾ വന്നതോടെ റൺസ് ഒഴുകുന്ന പിച്ചുകളായി മാറി. ഏത് സ്കോറും പിൻ തുടരാൻ എല്ലാ ടീമുകളും പ്രാപ്തമായി. 

350 എന്ന സ്കോർ കൂടുതൽ തവണ നേടിയ ടീമുകൾ ഏതല്ലാമാണെന്ന് പരിശോധിക്കാം:

#5. ഇംഗ്ലണ്ട്- 13 തവണ

ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന സ്കോർ 481-6 ആണ്. 444-3 ആണ് ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ. രണ്ടും പാകിസ്ഥാനെതിരെയാണ്. മൊത്തം 13 തവണ ഇംഗ്ലണ്ട് 350 റൺസ് മറി കടന്നിട്ടുണ്ട്.

#4. ന്യൂസീലാന്റ്- 14 തവണ

2008 ലാണ് ന്യൂസീലാന്റ് ആദ്യമായി നാനൂറ് റൺസ് മറി കടക്കുന്നത്. അയർലൻഡിനെതിരെ 402 എന്ന ടോട്ടലാണ് പടുത്തുയർത്തിയത്. അതിനു ശേഷം അവർ അത്രയും സ്കോർ ചെയ്തിട്ടില്ല. ഓപ്പനേര്മാരായ മക്കല്ലവും, മാർഷലും സെഞ്ചുറികൾ നേടി. എന്നാൽ 350 റൺസിന് മുകളിൽ അവർ 14 തവണ നേടിയിട്ടുണ്ട്.

#3. ഓസ്‌ട്രേലിയ- 18 തവണ

ആദ്യമായി 400 റൺസിന് മുകളിൽ സ്കോർ ചെയ്ത ടീമാണ് ഓസീസ്. 2006 ൽ സൗത്ത് ആഫ്രിക്കക്കെതിരെ 434-4 എടുത്തെങ്കിലും അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഓസ്‌ട്രേലിയ തോൽവി സമ്മതിച്ചു. പിന്നീട് ഒരു തവണ കൂടി ഓസീസ് 400 മറി കടന്നത് 2015 ൽ അഫ്ഗാനിസ്ഥാനിനെതിരെയായിരുന്നു. അന്ന് 417 റൺസ് എടുത്തു. 

#2. ഇന്ത്യ - 26 തവണ

ടീം ഇന്ത്യയുടെ ഉയർന്ന സ്കോർ 418-5 ആണ്. ഇൻഡോറിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ സെഹ്‌വാഗിനെ 219 റൺസിന്റെ പിൻബലത്തിലാണ് 400 കടത്തിയത്. 5 തവണ ഇന്ത്യ 400 കടത്തുകയും, 26 തവണ 350 മറി കടക്കുകയും ചെയ്തു.

#1. സൗത്ത് ആഫ്രിക്ക- 27 തവണ

ഇന്ത്യയുമായി കടുത്ത പോരാട്ടമാണ് അവർ കാഴ്ച്ച വെക്കുന്നത്. ഇന്ത്യയെ പോലെ ഇവരും 5 തവണ 400 മറി കടന്നിട്ടുണ്ട്. ഉയർന്ന സ്കോർ ഓസിസിനെ തോൽപ്പിച്ചു നേടിയ 438-9 ആണ്. 27 തവണ 350 ന് മുകളിൽ നേടിയിട്ടുണ്ട്.
Powered by Blogger.