ആ ഒരു റണ്ണിന് ഇത്രയും വിലയോ? ഇന്ത്യക്ക് അദ്യ പരമ്പര നഷ്ടമായത് നാല് റൺസിന്.
അവസാന പന്തിൽ ഇന്ത്യക്ക് വേണ്ടത് 16 റൺസ്. ബാറ്റ് ചെയ്യുന്നത് ദിനേശ് കാർത്തിക്, നേരിടുന്നത് ടിം സൗത്തിയെ. ആദ്യ പന്തിൽ രണ്ട് റൺസ് നേടിയ കാർത്തികിന് പിന്നീട് വന്ന രണ്ട് പന്തിലും റൺസൊന്നും നേടാനായില്ല. മൂന്നാം പന്തിൽ ലോങ് ഓഫിലേക്ക് അടിച്ച പന്ത്, റൺസ് നേടാൻ കാർത്തിക് ശ്രമിച്ചതുമില്ല. മറു വശത്ത് ക്രുണാൽ പാണ്ഡ്യ ഉണ്ടായിരുന്നു. 13 പന്തിൽ 26 റൺസ് നേടി പാണ്ഡ്യ ക്രീസിൽ നിൽപ്പുണ്ടായിരുന്നു.
മൂന്നാം പന്തിൽ റൺ എടുക്കാൻ അവസരമുണ്ടായിട്ടും അതെടുക്കാൻ കാർത്തിക് തയ്യാറായില്ല. ഇതെല്ലാവരേയും തികച്ചും സ്തബ്ദരാക്കി. അവസാന പന്തിൽ 11 റൺസ് വേണ്ടി വന്നപ്പോഴാണ് കാർത്തിക് സിക്സ് പായിച്ചപ്പൊഴേക്കും വൈകി പോയിരുന്നു. 4 റൺസിന്റെ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. ക്യാമറ കണ്ണുകളിൽ പാണ്ഡ്യയോട് കാർത്തിക് ക്ഷമ ചോദിക്കുന്നത് കാണാമായിരുന്നു.
213 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യ 208 ന് 6 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. സ്കോർ കാർഡ്:
Post a Comment