ഇന്ത്യക്ക് ന്യൂസീലാഡിൽ അദ്യ ട്വൻ്റി- ട്വൻ്റി പരമ്പര നേടാനാകുമോ?
പത്തു വർഷത്തിനു ശേഷം ന്യൂസീലാൻ്റ് മണ്ണിൽ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ ആദ്യ ട്വൻ്റി-ട്വൻ്റി മത്സര വിജയത്തിനായി ഇന്ന് ഇറങ്ങുന്നു.
ന്യൂസീലാഡിൽ ഇത് വരെ ഒരു ട്വൻ്റി-ട്വൻ്റി മത്സരം പോലും വിജയിക്കാത്ത ഇന്ത്യ ലക്ഷ്യമിടുന്നത് അദ്യ ട്വൻ്റി-ട്വൻ്റി സീരീസ് കൂടിയാണ്.
2008-09 കാലഘട്ടത്തിലാണ് ധോണി നയിച്ച ഇന്ത്യ ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും നേടിയെങ്കിലും ട്വൻ്റി-ട്വൻ്റി മത്സരത്തിൽ ഒരു വിജയം പോലും ജയിച്ചില്ല. 2-0 ന് ആ പരമ്പര ന്യൂസീലാഡ് നേടി. അന്ന് പത്താൻ സഹോദരങ്ങൾ ടീമിൽ ഉണ്ടായിരുന്നു. സെവാഗ്-ഗംബീർ എന്നിവരായിരുന്നു ഓപ്പണർമാർ.
ഇന്ത്യയും ന്യൂസിലാൻ്റും തമ്മിൽ ഇതുവരെ ഏഴ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നാലെണ്ണം ന്യൂസീലാൻ്റ് വിജയിക്കുകയും രണ്ടെണ്ണം ഇന്ത്യയും നേടി. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. അദ്യ മത്സരം 2007 ലെ ലോകകപ്പ് മത്സരമായിരുന്നു. അത് ന്യൂസിലാന്റ് 10 റൺസിന് ജയിച്ചു.
2012 ൽ അദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. രണ്ടാം മത്സരം ഒരു റണ്ണിന്റെ തോൽവി. 2017 ലാണ് അദ്യ മത്സരം ഇന്ത്യ ജയിക്കുന്നത്. ആ പരമ്പര 2-1 ന് ഇന്ത്യ നേടുകയും ചെയ്തു.
ഇന്ന് ഉച്ചക്ക് 12 മണിക്കാണ് അദ്യ മത്സരം. ഇന്ത്യക്ക് ന്യൂസീലാൻ്റ് മണ്ണിൽ അദ്യ ട്വൻ്റി-ട്വൻ്റി മത്സരം ജയിക്കണവുമോ??
Post a Comment