അദ്യ മത്സരം ഇന്ത്യ തോൽക്കാനിടയായ അഞ്ച് വലിയ കാരണങ്ങൾ
ഇന്ത്യയുടെ അദ്യ ട്വൻ്റി-ട്വൻ്റി മത്സരം വളരെ ദയനീയമായി തോൽക്കുകയുണ്ടായി. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു ടീം ഇന്ത്യക്ക്. 80 റൺസിന്റെ തോൽവി. തോൽവിയിലേക്ക് നയിച്ച 5 കാര്യങ്ങൽ ഏതൊക്കെയാണെന്ന് നോക്കാം:
1. ബോളർമാരുടെ അനുഭവസമ്പത്ത്.
ഖലീൽ അഹമ്മദും ഭുവനേശ്വർ കുമാറും വളരെ ദയനീയമായാണ് പന്തെറിഞ്ഞത്. ഭുവനേശ്വറിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്നലെ.
2.കുൽദീപ് യാദവിൻ്റെ അഭാവം.
കുൽദീപ് യാദവും,ചഹലും ചേർന്ന് നടത്തുന്ന ആക്രമണം കഴിഞ്ഞ കളിയിൽ കാണാനായില്ല. കളിയുടെ രണ്ടാം പകുതിയിൽ വിക്കറ്റ് വീഴ്ത്താൻ മിടുക്കരാണ് ഇരുവരും. കുൽദീപിൻ്റെ കുറവ് കഴിഞ്ഞ ദിവസം നന്നായി കാണാനുണ്ടായിരുന്നു.
3. ബാറ്റിങ് ഓർഡറുകളിൽ വന്ന മാറ്റം.
അദ്യ മത്സരത്തിൽ വിജയ് ശങ്കറിനെയാണ് മൂന്നാമനായി ഇറക്കിയത്. ഇത് കളിയെ സാരമായി ബാധിച്ചു.
4. ഓപ്പണർമാരുടെ പ്രകടനം
ധവാനും രോഹിതിനും മികച്ച തുടക്കം നൽകാൻ സാധിക്കാതെ പോയതും തോൽവിയുടെ ആക്കം കൂട്ടി.
5. പന്തിന്റെ കളിക്ക് ചേരാത്ത മനോഭാവം
ചില മത്സരങ്ങൾക്ക് അതിനൊത്ത കളികൾ പുറത്തെടുക്കാൻ പന്തിന് സാധിക്കുന്നില്ല. കുറെ അനാവശ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റ് തുലച്ചു.
Post a Comment