Header Ads

മാക്സ് വെൽ കൊടുങ്കാറ്റിൽ തകർന്നത് ഇന്ത്യ കാത്ത് സൂക്ഷിച്ച പതിനൊന്ന് വർഷത്തെ റെക്കോർഡ്


സ്ട്രൈക്ക് റേറ്റ് ഒരിക്കൽ പോലും 190 ന് താഴെ പോകാതെ നോക്കിയ മാക്സ് വെൽ കൊടുങ്കാറ്റിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിൻ്റെ തോൽവി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച കോഹ്‌ലിയും ധോണിയുമാണ് ഇന്ത്യയെ മാന്യമായ സ്കോറിൽ എത്തിച്ചത്. 190 ന് നാല് എന്ന മറികടക്കാൻ ബുദ്ധിമുട്ടില്ലാത്ത ഒരു സ്കോറാണ് ഉയർത്തിയത്. എന്നാൽ രണ്ട് പന്ത് ബാക്കി നിൽക്കെ ഓസീസ് മറികടന്നത്.

മാക്സ് വെല്ലിൻ്റെ 55 പന്തിലെ 113 ഇന്ത്യക്ക് നഷ്ടപ്പെടുത്തിയത് പതിനൊന്ന് വർഷമായി ഇന്ത്യ കൈവശം വെച്ച റെക്കോർഡാണ്. ഇന്ത്യക്കെതിരെ ഒരു ബൈലാറ്ററൽ ട്വൻ്റി-ട്വൻ്റി പരമ്പര ഓസീസ് നേടിയത് 2008 ലാണ്. അന്ന് ഏക ട്വൻ്റി-ട്വൻ്റി മത്സരം ഓസീസ് നേടി. അതിന് ശേഷം മാക്സ് വെല്ലിലൂടെ പതിനൊന്ന് വർഷത്തിനിപ്പുറം ഓസീസ് പരമ്പര സ്വന്തമാക്കിയത്.

ഇന്ത്യയും ഓസ്ട്രലിയയും തമ്മിൽ നടന്ന 19 ട്വൻ്റി-ട്വൻ്റി മത്സരങ്ങളിൽ 11 വിജയം ഇന്ത്യക്കാണ്. 7 മത്സരങ്ങൾ ഓസ്ട്രേലിയ നേടി, ഒരു മത്സരം ഉപേക്ഷിച്ചു.

Powered by Blogger.