പന്തിനെയും രാഹുലിനെയും തിരികെ വിളിച്ചു; കാർത്തികും ജഡേജയും പുറത്ത്. മയന്ത് മർക്കണ്ടെ പുതിയ മുഖം.
ഓസ്ട്രേലിയക്കെതിരായ അഞ്ച് ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും കാർത്തികിനെയും ജഡേജയേയും പിൻതള്ളി ഋഷഭ് പന്തും, കെ എൽ രാഹുലും ഇടം നേടി. ജഡേജക്ക് പുറമേ ഖലീൽ അഹമ്മദ്, ശുഭം ഗിൽ, സിറാജ് എന്നിവർക്കും ടീമിൽ ഇടം ലഭിച്ചില്ല. ഭുവനശ്വർ കുമാറിന് അദ്യ രണ്ട് മത്സരങ്ങൾ വിശ്രമം അനുവദിച്ചു.
അദ്യ രണ്ട് മത്സരങ്ങളിലേക്കുള്ള ഇന്ത്യൻ ടീം:
Virat Kohli (Capt), Rohit Sharma (vc), Shikhar Dhawan, Ambati Rayudu, Kedar Jadhav, MS Dhoni (wk), Hardik Pandya, Jasprit Bumrah, Mohamed Shami, Yuzvendra Chahal, Kuldeep Yadav, Vijay Shankar, Rishabh Pant, Siddharth Kaul, KL Rahul
വിശ്രമത്തിന് ശേഷം ബുംമ്ര തിരിച്ചെത്തുന്ന കളി കൂടിയാണ് ഇത്. അദ്യ രണ്ട് മത്സരങ്ങളിൽ ഭുവി ഇല്ലെങ്കിലും, സിദ്ധാർത്ഥ് കൗൾ ബുംമ്രക്ക് മികച്ച പിന്തുണ നൽകും. കുൽദീപും, ചാഹലുമുണ്ടാകുമ്പോൾ ജഡേജക്ക് അവസരം നിഷേധിച്ചു.ഓൾ റൗണ്ടർമാരായി കേദർ ജാതവും, പാണ്ഡ്യയും, വിജയ് ശങ്കറും ഉണ്ട്.
അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടീം:
Virat Kohli (Capt), Rohit Sharma (vc), Shikhar Dhawan, Ambati Rayudu, Kedar Jadhav, MS Dhoni (wk), Hardik Pandya, Jasprit Bumrah, Bhuvneshwar Kumar, Yuzvendra Chahal, Kuldeep Yadav, Mohammed Shami, Vijay Shankar, KL Rahul, Rishabh Pant
രണ്ട് ട്വൻ്റി-ട്വൻ്റി മത്സരങ്ങൾക്ക് വേണ്ടി, കാർത്തികിനെ നിലനിർത്തി. പഞ്ചാബ് സ്വദേശിയും, മുംബൈ ഇന്ത്യൻസ് താരവുമായ മയന്ത് മർക്കണ്ടെ ടീമിൽ സ്ഥാനം നേടി. ഇന്ത്യ എ ടീമിനായി 5 വിക്കറ്റ് നേട്ടം കൈവരിച്ച ഇദ്ദേഹം ഒരു ലെഗ് സ്പിന്നർ ആണ്. രാഹുലും, ഉമേഷ് യാദവും ടീമിൽ ഇടം പിടിച്ചു.
ട്വൻ്റി-ട്വൻ്റി മത്സരങ്ങൾക്കുള്ള ടീം:
Virat (Capt), Rohit (vc), KL Rahul, Shikhar Dhawan, Rishabh Pant, Dinesh Karthik, MS Dhoni (WK), Hardik Pandya, Krunal Pandya, Vijay Shankar, Yuzvendra Chahal, Jasprit Bumrah, Umesh Yadav, Sidharth Kaul, Mayank Markande
Post a Comment