ഹോൾഡർക്ക് ഒരു ടെസ്റ്റിൽ നിന്നും വിലക്ക്; ഐ സി സിയുടെ നടപടിയിൽ അതൃപ്തി പ്രകടപ്പിച്ചു ഷൈൻ വോൺ.
ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിന് ജയിച്ചു വെസ്റ്റിൻഡീസ് 2-0 ന് പരമ്പര സ്വന്തമാക്കിയിരുന്നു. ശനിയാഴ്ച നടക്കുന്ന അവസാന ടെസ്റ്റിൽ ഹോൾഡറിന് കളിക്കാനാവില്ല.
മൂന്നു ദിവസം കൊണ്ട് തീർന്ന ഒരു ടെസ്റ്റ് മത്സരത്തിൽ, ഹോൾഡർക്കെതിരെ ഐ സി സി ചുമത്തിയിരിക്കുന്നത് ഓവർ റേറ്റിന്റെ പേരിലുള്ള വിലക്കാണ്. നിയമപ്രാരം ടെസ്റ്റ് മത്സരത്തിലും ഒരു ദിവസം നിശ്ചിത ഓവർ എറിയണമെന്നുണ്ട്. അതാണ് ഹോൾഡർക്ക് വിനയായത്.
എന്നാൽ, രണ്ട് ദിവസം ബാക്കി നിൽക്കെ തീർന്ന ടെസ്റ്റ് മത്സരത്തിൽ എന്തിനാണ് ഓവർ റേറ്റ് നോക്കേണ്ടത് എന്നാണ് മുൻ ഓസ്ട്രേലിയൻ ഇതിഹാസം ഷൈൻ വോൺ ചോദിക്കുന്നത്. സാമാന്യ ബോധമുള്ളവർ ഇൗ വിധിയെ എതിർക്കും എന്നാണ് അദ്ധേഹം തന്റെ ട്വീറ്റിലൂടെ പറഞ്ഞത്.
കൂടാതെ ഹോൾഡറോട് അപ്പീലിന് പോകാനും, വിജയം നേടിയ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചുമാണ് അദ്ധേഹം തന്റെ ട്വീറ്റ് അവസാനിപ്പിച്ചത്.
ട്വീറ്റിന്റെ പൂർണ്ണ രൂപം:
The test didn’t go 3 days - can you please appeal this @JaseHolder98 ! What a ridiculous decision - where’s the common sense here ? Ps Congrats on a wonderful series win too. International cricket needs a strong Windies team & hopefully this is just the start @BrianLara https://t.co/dxKXDnAib7— Shane Warne (@ShaneWarne) February 3, 2019
Post a Comment