ഹസ്റത്തുല്ലക്ക് സെഞ്ചറി; ട്വൻ്റി-ട്വൻ്റിയിലെ ഏറ്റവും ഉയർന്ന സ്കോർ,കുറച്ചധികം റെക്കോർഡുകൾ കൂടി തകർത്ത് അഫ്ഗാൻ ടീം.
അന്താരാഷ്ട്ര ട്വൻ്റി-ട്വൻ്റി മത്സരത്തിൽ ശ്രിലങ്കക്കെതിരെ ഓസ്ട്രേലിയ 2016 ൽ നേടിയ 263/3 ഇന്നലെ പഴങ്കഥയായി. അയർലന്റിനെതിരെ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 278/3 എന്ന പുതിയ ടോട്ടൽ ചരിത്രത്തിൽ ഇടം പിടിച്ചു.
162 റൺസ് നേടി പുറത്താകാതെ നിന്ന ഹസ്റത്തുല്ലയുടേയും, 73 റൺസെടുത്ത ഖാനിയുടേയും പിൻബലത്തിലാണ് അഫ്ഗാൻ കൂറ്റൻ സ്കോർ നേടിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 236 റൺസ് എടുത്തു. ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.
ഹസ്രത്തുല്ലയുടെ ബാറ്റിൽ നിന്ന് 16 സിക്സറുകൾ പിറന്നു. 162 ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ആണ്. മറുപടി ബാറ്റിങ്ങിൽ, അയർലൻഡ് 194/6 നേടാനേ സാധിച്ചുള്ളൂ. 78 റൺസിന്റെ വിജയം.
തകർക്കപ്പെട്ട റെക്കോർഡുകൾ:
278/3 - Highest T20I total
— ICC (@ICC) February 23, 2019
236 - Highest T20I partnership
16 - Most sixes in an individual T20I innings
162* - Second-highest T20I score
42 balls - Third-fastest men's T20I ton
Just a few records broken by Afghanistan today!#AFGvIRE LIVE 👇https://t.co/7szofdyWOt pic.twitter.com/46MW2RXTky
Post a Comment