Header Ads

ക്രിസ് ഗെയ്ലിനു പുതിയ റെക്കോർഡ്; പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ.


ഏകദിന മത്സരത്തിൽ തിരിച്ചു വന്ന ക്രിസ് ഗെയ്ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ ഒരു റെക്കോർഡ് കൂടി മറി കടന്നു. ലോക കപ്പോട് കൂടി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ അദ്യ മത്സരത്തിൽ 129 പന്തിൽ നിന്ന് 135 റൺസ് നേടിയിരുന്നു. 12 സിക്‌സറുകളുടേയും മൂന്നു ഫോറുകളുടേയും അകമ്പടിയോടെയാണ് തകർപ്പൻ ഇന്നിംഗ്സ് പൂർത്തിയാക്കിയത്. 


അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഷാഹിദ് അഫ്രീദി നേടിയ 476 സിക്‌സുകൾ ആണ് ഗെയ്ൽ മറി കടന്നത്. അഫ്രീദി 476 സിക്സറുകൾക്കായി 524 മത്സരങ്ങൾ കളിക്കേണ്ടി വന്നു. ഗെയ്ൽ 444 മത്സരങ്ങളിൽ നിന്നാണ് 477 സിക്സ് അടിച്ച് കൂട്ടിയത്.


276 എണ്ണം ഏകദിനത്തിലും, 103 എണ്ണം ട്വൻ്റി- ട്വൻ്റിയിലും, 98 എണ്ണം ടെസ്റ്റ് മത്സരത്തിലുമാണ്. ബ്രണ്ടൻ മക്കല്ലം (398), ജയസൂര്യ (352) രോഹിത് (349) എന്നിവരാണ് മറ്റുള്ളവർ.





Powered by Blogger.