ചാഹലിനെ കാത്ത് രണ്ട് റെക്കോർഡുകൾ.
യുവ ബോളർ ചാഹലിനെ കാത്ത് രണ്ട് ട്വന്റി-ട്വന്റി റെക്കോർഡുകൾ. നിലവിൽ ന്യൂസീലാന്റിനെതിരെ രണ്ട് ട്വന്റി-ട്വന്റി മത്സരങ്ങൾ ബാക്കിയുണ്ട്. ഇന്ന് 12.30 നാണ് രണ്ടാം മത്സരം.
രണ്ട് മത്സരങ്ങളിൽ നിന്നും നാല് വിക്കറ്റു കൾ നേടാനായാൽ ഏറ്റവും വേഗത്തിൽ അൻപത് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബോളർ ആവാം. ശ്രീലങ്കൻ താരം അജന്ത മെൻഡിസ് ആണ് ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടിയ പട്ടികയിൽ ഒന്നാമൻ.
മെൻഡിസ് 26 മത്സരങ്ങളിൽ നിന്നാണ് ഇൗ നേട്ടം കൈവരിച്ചത്. നിലവിൽ ചാഹലിന് 29 മത്സരങ്ങളിൽ നിന്ന് 46 വിക്കറ്റുകൾ ഉണ്ട്. സൗത്ത് ആഫ്രിക്കൻ താരം ഇമ്രാൻ താഹിറും, അഫ്ഗാൻ താരം റാഷിദ് ഖാനും 50 വിക്കറ്റുകൾ നേടിയത് 31 മത്സരങ്ങളിൽ നിന്നാണ്. ഇവരെ മറി കടക്കാൻ ഇന്ന് നാല് വിക്കറ്റുകൾ വീഴ്ത്തണം.
ഇന്ത്യൻ താരം അശ്വിനാണ് ഏറ്റവും കൂടുതൽ വിക്കറ്റുകൾ ഉള്ളത്. 52 വിക്കറ്റുകൾ, 46 മത്സരങ്ങളിൽ നിന്നും. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും മറി കടക്കാൻ ഇനി 7 വിക്കറ്റുകൾ കൂടി ചഹലിന് വേണം.
Post a Comment