Header Ads

ലോക കപ്പിലെ മികച്ച നാല് ബോളിങ് പ്രകടനങ്ങൾ. മൂന്ന് ഓസ്ട്രേലിയൻ താരങ്ങളും ഒരു ഇന്ത്യൻ താരവും.

ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നാല് ബോളിങ് പ്രകടനങ്ങൾ നടത്തിയ താരങ്ങളെ പരിചയപ്പെടാം.
#1 ഗ്ലൈൻ മഗ്രാത്ത്. 5/14 (1999 വിൻഡീസിനെതിരെ)
ബ്രയൻ ലാറ അടങ്ങുന്ന വിൻഡീസിനെ 20 ന് 3 എന്ന നിലയിലേക്കും, പിന്നീട് 110 റൺസിന് എല്ലാവരെയും പുറത്താക്കുകയും ചെയ്ത മാസ്മരിക സ്പെൽ ആയിരുന്നു. 8.4 ഓവറിൽ 14 റൺസ് വിട്ട് കൊടുത്ത്, ലാറ അടക്കമുള്ള 5 പേരെ പറഞ്ഞയച്ച എക്കാലത്തെയും മികച്ച ബോളർ. 3 മയ്‌ഡൻ ഓവരുകളും ഉൾപ്പെടും.
#2 ഗാരി ഗിൽമോർ  (1975 രണ്ട് മത്സരങ്ങൾ; 6/14 & 5/48)
അത്രയധികം ശ്രദ്ധിക്കപ്പെടാതെ ഒരു ഓസ്ട്രേലിയൻ പേരാണ് ഗിൽമോർ. വെറും അഞ്ചു മത്സരങ്ങൾ ആണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതിൽ രണ്ട് കളികൾ എന്നും ഓർത്തിരിക്കാവുന്നതാണ്. 1975ൽ ഇംഗ്ലണ്ടിനെതിരെ 12 ഓവർ എറിഞ്ഞ അദ്ധേഹം 14 റൺസ് വഴങ്ങി അറ്‌ വിക്കറ്റുകൾ നേടി. ഏകദിനത്തിലെ അദ്യ ആറ് വിക്കറ്റ് നേട്ടമായിരുന്നു ഇത്. ഇൗ മത്സരം ജയിച്ചു ഫൈനലിൽ എത്തിയെങ്കിലും, വിൻഡീസിനെതിരെ ഫൈനലിൽ തോറ്റു. ഗിൽമോർ 48 ന്‌ 5 നേടി.
#3. ആശിഷ് നെഹ്റ 6/23 (2003 ഇംഗ്ലണ്ടിനെതിരെ)
250 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ട് ആശിഷ് നെഹ്റയുടെ കിടിലൻ ബോളിങ്ങിൽ അടിതെറ്റുകയായിരുന്നു. നെഹ്റ എറിഞ്ഞ അദ്യ ഒൻപത് പന്തുകളിൽ നിന്നും 3 വിക്കറ്റുകൾ അദ്ധേഹം എറിഞ്ഞിട്ടു. ലോകകപ്പിൽ ഇൗ പ്രകടനം ഒരു ഇന്ത്യൻ താരവും മറി കടന്നിട്ടില്ല.
#4. ആൻഡി ബിക്കെൽ 7/20 (2003 ഇംഗ്ലണ്ടിനെതിരെ)
നെഹ്റ 3 വിക്കറ്റുകൾ വീഴ്ത്തിയത് ഒൻപത് പന്തുകളിൽ നിന്നാണെങ്കിൽ, ബിക്കെൽ എട്ട് പന്തുകളിൽ നിന്നാണ് മൂന്ന് പേരെ പറഞ്ഞയച്ചത്. 66/0 എന്ന നിലയിൽ ശക്തമായ നിലയിൽ നിന്നാണ് ബിക്കെൽ മാജികിലൂടെ 204 ന് ഇംഗ്ലണ്ട് ടീമിനെ പുറത്താക്കിയത്. ഇൗ പ്രകടനം ലോക കപ്പിലെ മികച്ച രണ്ടാമത്തെയാണ്.


Powered by Blogger.