Header Ads

മുൻ ഇന്ത്യൻ താരം അമിത് ബണ്ടാരിക്ക് നേരെ ആക്രമണം; ഡൽഹി ആശുപത്രിയിൽ.

മുൻ ഇന്ത്യൻ താരവും, ഡൽഹി ജില്ല ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനും ആയ അമിത് ബണ്ടാരി ആക്രമിക്കപ്പെട്ടു. അണ്ടർ 23 ക്രിക്കറ്റ് സെലക്ഷൻ നടക്കുന്ന ഗ്രൗണ്ടിൽ നിന്നാണ് ആക്രമിക്കപ്പെട്ടത്. സെലക്ഷൻ കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം.

അണ്ടർ 23 ന് വേണ്ടി സെലക്ഷൻ പൂർത്തിയാക്കി മുഷ്താഖ്അലി ട്രോഫി ഗ്രൗണ്ടിൽ നടക്കുമ്പോഴായിരുന്നു അക്രമം. ഉച്ച തിരിഞ്ഞ് ഒരു മണിയോടെ സെലക്ഷനിൽ തഴയപ്പെട്ട ഒരു കളിക്കാരനുമായി വാക്ക് തർക്കം ഉണ്ടാകുകയും, ആദ്യം കൈ കൊണ്ടും പിന്നീട് ഹോക്കി ബാറ്റ് കൊണ്ടും മർദ്ദിക്കുകയായിരുന്നു. 

ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ച് വരുന്നു. കാലിലും തലയിലുമായി ഏഴ് തുന്നുകൾ ഉണ്ടെന്ന് അധികൃതർ അറിയിച്ചു.

Powered by Blogger.