Header Ads

ഗ്ലെൻ മക്ഗ്രാത്ത് നമീബിയയെ തകർത്തിട്ട്‌ ഇന്നേക്ക് 16 വർഷം; ബില്ലി ബൗഡൻ കയ്യുയർത്തി മടുക്കുന്ന കാഴ്ച!! വീഡിയോ__



ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 302 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ട് വെച്ചു. എന്നാൽ 45 റൺസിന് നമീബിയയെ ചുരുട്ടികെട്ടി. അതിൽ 7 വിക്കറ്റും നേടിയത് മഗ്രാത്ത് ആയിരുന്നു. 2003 ലെ ലോകകപ്പിലായിരുന്നു സംഭവം. അന്നൊരു ഫെബ്രുവരി 27 ആയിരുന്നു.

നമീബിയ വെറും 14 ഓവർ മാത്രമേ പിടിച്ചു നിന്നുള്ളൂ. കൊട്‌സെ മാത്രമാണ് രണ്ടക്കം കടന്നത്.അതും കൃത്യം 10 റൺസ്. 15 റൺസ് വഴങ്ങി മഗ്രാത്ത് 7 വിക്കറ്റുകൾ വീഴ്ത്തി. ബിക്കൽ ഒരോവർ എറിഞ്ഞ് രണ്ട് വിക്കറ്റ് നേടി. ഇതിൽ ആറ് വിക്കറ്റും ഗിൽക്ക്രിസ്റ്റ് പിടിച്ചു പുറത്താക്കിയതായിരുന്നു. ഇത് ലോക കപ്പിലെ റെക്കോർഡ് ആണ്. ഓസ്ട്രേലിയ ജയിച്ചത് 256 റൺസിനും.

വീഡിയോ കാണുക--------



Powered by Blogger.