ഇന്ത്യയുടെ 49ആം ഓവറിൽ എന്താണ് സംഭവിച്ചത്?
നാല്പത്തിയാറാം ഓവർ സമാപിക്കുമ്പോൾ 7 ന് 203 എന്ന നിലയിലായിരുന്നു ഇന്ത്യ. ഹാർദ്ദിക്കിന്റെ ഹാർഡ് ഹിറ്റുകൾ ഇന്ത്യയെ 252 എന്ന മാന്യമായ സ്കോറിൽ എത്തിച്ചു. വെറും 22 പന്തുകളിൽ നിന്ന് 45 റൺസ് അടിച്ചു കൂട്ടി.
നേരത്തെ 18/4 എന്ന നിലയിൽ നിന്ന് വിജയ് ശങ്കറും, റായിഡുവും ചേർന്നാണ് ഇന്ത്യയെ കര കയറ്റിയത്.
ഹാട്രിക്ക് അടക്കം അഞ്ചു സിക്സറുകൾ പാണ്ഡ്യ അടിച്ചെടുത്തു. 35 റൺസിന് വിജയിച്ച ഇന്ത്യ അദ്ദേഹത്തിന്റെ ഇന്നിങ്ങിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.
നാല്പത്തിയൊമ്പതാം ഓവറിലെ അഞ്ചാം പന്തിലാണ് വിവാദത്തിനാസ്പദമായ സംഭവം. രണ്ടാമത്തെ റൺസിന് വേണ്ടി ഓടുമ്പോൾ ബാറ്റ് കയ്യിൽ നിന്നും വഴുതിപോയി. എന്നാൽ ബാറ്റ് ഇല്ലാതെ തന്നെ പാണ്ഡ്യ റൺ പൂർത്തിയാക്കിയെങ്കിലും, ന്യൂസീലാന്റ് ടീം അംഗങ്ങൾ അപ്പീൽ ചെയ്തു. റിപ്ലൈയിൽ കാല് മുഴുവനായും എത്താത്തതിനാൽ അംപയർ ഷോർട്ട് റണ്‍ വിളിക്കുകയും ചെയ്തു.
ഇന്ത്യ 4-1 ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. ബുധനാഴ്ച്ച ആദ്യ ട്വന്റി- ട്വന്റി മത്സരം നടക്കും.
Post a Comment