11 ഐ പി എൽ സീസണുകളിൽ അദ്യ വിക്കറ്റ് നേടിയ ബോളർമാർ- പാർട്ട് 1
പന്ത്രണ്ടാമത് ഐ പി എൽ മാർച്ചിൽ നടക്കാനിരിക്കെ, ബാറ്റ്സ്മാൻ മാത്രമല്ല, ചില മത്സരങ്ങൾ ബോളർമാർക്കും അവകാശപ്പെടുന്ന ചില ട്വൻ്റി-ട്വൻ്റി മത്സരങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്യ ഓവറുകൾ എപ്പോഴും ഇരു ടീമുകൾക്കും നിർണായകമാണ്. എന്നാൽ അദ്യ റൺസ് എടുത്ത കളിക്കാരനെ നമ്മൾ എപ്പോഴും ഓർത്തിരിക്കും. പക്ഷേ അദ്യ വിക്കറ്റ് നേടിയ താരത്തെ ഓർത്തിരിക്കുന്നത് വളരെ വിരളമാണ്. 11 സീസണുകളിലെയും അദ്യ വിക്കറ്റ് നേടിയ കളിക്കാർ ആരൊക്കെയാണ്?.
#1. ഐപിഎൽ 2008- സഹീർ ഖാൻ(ആർസിബി)
അദ്യ സീസണിലെ അദ്യ വിക്കറ്റ് നേടിയത് സഹീർ ആണ്. എന്നാൽ മക്കല്ലത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ അത് മുങ്ങി പോയി. ചിന്നസാമി സ്റ്റേിയത്തിൽ നടന്ന അദ്യ മത്സരം ആർസിബിയും കൊൽക്കത്തയും തമ്മിലായിരുന്നു. ബാംഗ്ലൂർ ക്യാപ്റ്റൻ ആയ ദ്രാവിഡ് ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുത്തു. അദ്യ വിക്കറ്റ് കൊൽക്കത്ത ക്യാപ്റ്റൻ ഗാംഗുലി ആയിരുന്നു. 10 റൺസ് എടുത്തു മടങ്ങി. സഹീറിന്റെ പന്തിൽ കാലിസിന്റെ കൈകളിൽ ഒതുങ്ങി. മക്കല്ലത്തിന്റെ 158 ന്റെ പിൻബലത്തിൽ 222 റൺസ് നേടി. മറുപടിയായി വെറും 82 റൺസിന് ഓൾ ഔട്ട് ആയി.
#2 ഐപിഎൽ 2009- തിലൻ തുഷാര (സി എസ് കെ)
സൗത്ത് ആഫ്രിക്കയിൽ നടന്ന 2009 സീസണിൽ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലായിരന്നു അദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ അദ്യ വിക്കറ്റ് ജയസൂര്യയുടെ രൂപത്തിലായിരുന്നു. തിലകൻ തുശാരയുടെ പന്തിൽ ഹയ്‌ഡൻ പിടിച്ചു പുറത്താക്കുകയായിരുന്നു. സച്ചിന്റെ 59 റൺസിന്റെ പിൻബലത്തിൽ 165 റൺസ് എടുത്തു. മറുപടിയായി ചെന്നൈ 146/7 എടുത്തുള്ളൂ. 17 റൺസിന്റെ വിജയം മുംബൈക്ക്.
#3. ഐപിഎൽ 2010- ചാമിന്ദ വാസ് (ഡെക്കാൻ ചാർജേർസ്)
2009 ൽ ചാമ്പ്യൻമാരായ ഡെക്കാൻ ചാർജേർസും കൊൽക്കത്തയും തമ്മിലായിരുന്നു അദ്യ മത്സരം. ഹൈദരാബാദ് ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുത്തു. കൊൽക്കത്ത ഓപ്പണർ മനോജ് തിവാരിയെ അദ്യ പന്തിൽ തന്നെ ചാമിന്ദ വാസ് പുറത്താക്കി.
എന്നാൽ, പതിനൊന്ന് റൺസിന് ഹൈദരാബാദ് പരാചയപ്പെട്ടു.
#4. ഐപിഎൽ 2011- ഇക്ബാൽ അബ്ദുള്ള(കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
ചെന്നൈയും കൊൽക്കത്തയും തമ്മിലായിരന്നു അദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, 153/4 എന്ന സ്കോർ നേടി. കൊൽക്കത്ത ക്ക് 2 റൺസിന്റെ തോൽവി വഴങ്ങേണ്ടി വന്നു.
ചെന്നൈ ഓപ്പണർ മുരളി വിജയുടെ വിക്കറ്റ് വീഴ്ത്തി ഇക്ബാൽ ആണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. ആ വർഷം അദ്ദേഹത്തിന് റൈസിംഗ് സ്റ്റാർ അവാർഡ് ലഭിക്കുകയും ചെയ്തു.
#5. ഐപിഎൽ 2012- ലസിത് മലിംഗ(മുംബൈ)
2011 ജേതാക്കളായ ചെന്നൈയും മുംബൈയും തമ്മിലായിരുന്നു അദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് മലിംഗ എറിഞ്ഞ അദ്യ ഓവറിൽ റായിഡു റൺ ഔട്ട് ആവുകയും, ഡു പ്ലേസിയുടെ വിക്കറ്റും അദ്ധേഹം നേടി. ചെന്നൈ ഇന്നിംഗ്സ് വെറും 112 റൺസിന് അവസാനിച്ചു. 16.5 ഓവറുകളിൽ മുംബൈ മറി കടക്കുകയും ചെയ്തു.
(തുടരും)
Post a Comment