Header Ads

രഞ്ജിട്രോഫി: വസീം ജാഫറിന് അപൂർവ റെക്കോർഡ്

250ന് മുകളിൽ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ഈ നാല്പതുകരൻ പുതിയ ഒരു റെക്കോർഡ് തന്റെ പേരിൽ കുരിച്ചിരിക്കുകയാണ്. 1996-97 കാലഘട്ടത്തിലാണ് ജാഫർ കളി തുടങ്ങുന്നത്. 19000 റൺസ് അടിച്ചെടുക്കുകയും ചെയ്തു. 57 സെഞ്ചുറിയും 88 അർദ്ധ സെഞ്ചുറിയും നേടിയ ഇദ്ദേഹത്തിന്റെ ശരാശരി 51.42 ആണ്. പുറത്താകാതെ നേടിയ 314 ആണ് ഉയർന്ന സ്കോർ.

ദേശീയ ടീമിൽ അധിക കാലം കളിക്കാൻ അവസരങ്ങൾ നിഷേധിച്ച ഇദ്ദേഹം ഇപ്പോൾ പുതിയൊരു റെക്കോർഡിന് ഉടമയായി. ഇന്ന് കേരളത്തിനെതിരെ സെമി ഫൈനലിൽ 34 റൺസ് എടുത്തപ്പോൾ ഈ രഞ്ജി സീസണിൽ 1003 റൺസ് പൂർത്തിയാക്കി. 2008-09 കാലഘട്ടത്തിൽ മുംബൈക്ക് വേണ്ടി പാഡണിഞ്ഞപ്പോൾ 1260 റൺസും നേടിയിരുന്നു. ഇങ്ങനെ രണ്ടു വ്യത്യസ്ത സീസണുകളിൽ 1000 റൺസിന് മുകളിൽ നേടുന്ന ആദ്യ താരമായി വസിം ജാഫർ.

വിഗർഭക്ക് എതിരായ മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്‌ത കേരളം 106 റൺസിന് പുറത്തായിരുന്നു. 
Powered by Blogger.