Header Ads

വലം കയ്യനായി വാർണർ; 3 പന്തിൽ നിന്നും 14 റൺസ്.



ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ സൈഹേറ്റ് സിക്സേഴ്‌സിന് വേണ്ടി കളിക്കുന്ന വാർണർ, റാങ്ക്പുർ റൈഡേഴ്‌സിനെതിരെ 19 ആം ഓവർ എറിഞ്ഞ ഗെയിലിന്റെ പന്തിൽ വലം കയ്യനായി ബാറ്റ് വീശിയത്. സ്റ്റേഡിയം ഒന്നടങ്കം കയ്യടിക്കുകയും ചെയ്തു. 

സിക്സേഴ്സിന്റെ ക്യാപ്റ്റനാണ് വാർണർ. പത്തൊൻപതാം ഓവർ എറിഞ്ഞ ഗെയ്ൽ ആദ്യ മൂന്ന് പന്തുകളിൽ രണ്ടു പന്തും റൺസ് ഒന്നും വഴങ്ങിയില്ല. മൂന്നാം പന്ത് വാർണർ രണ്ട് റൺസ് എടുത്തു. പിന്നീടാണ് വാർണർ സ്വിച്ച് ഹിറ്റ് പരീക്ഷിച്ചത്. പിന്നീട് എറിഞ്ഞ മൂന്നു പന്തുകൾ 4, 6, 6 എന്നീ ക്രമത്തിൽ വാർണർ അടിച്ചകറ്റി. 

വീഡിയോ:



36 പന്തുകളിൽ നിന്ന് 61 റൺസ് എടുത്ത് സിക്സേഴ്സിനെ 5 ന് 187 എന്ന നിലയിൽ എത്തിച്ചു. പ്രെസെന്റഷൻ പാർട്ടിയിൽ വാർണർ ആ സ്വിച്ച് ഹിറ്റ് കുറിച്ചു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ ആയിരുന്നു.

"ഞാൻ ഗോൾഫ് കളിക്കുമ്പോൾ വലം കയ്യാനാണ്. അതു കൊണ്ട് അതിർത്തി കടത്താൻ വല്യ പ്രയാസം നേരിട്ടില്ല"

മുമ്പും ഇദ്ദേഹം ഈ സ്വിച്ച് ഹിറ്റ് പ്രായോഗികകമായി പരീക്ഷിച്ചിട്ടുണ്ട്. അതും ഒരു ഇന്റർ നാഷണൽ മത്സരത്തിൽ. അശ്വിനെതിരെ 100 മീറ്റർ സിക്സർ ആയിരുന്നു, അതും 2011-12 കാലയാളവിൽ.



Powered by Blogger.