2020 ട്വന്റി- ട്വന്റി ലോകകപ്പിന്റെ സമയക്രമം പ്രഖ്യാപിച്ചു.
2020 ൽ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി- ട്വന്റി ലോകകപ്പിന്റെ സമയക്രമം ഐ സി സി പുറത്തിറക്കി. ഇന്ന് ഓസ്‌ട്രേലിയയിൽ രാവിലെയാണ് പുറത്തിറക്കിയത്. പുരുഷ- വനിതാ ലോകകപ്പുകൾ ഒരേ വർഷമാണ് നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
ആദ്യം നടക്കുന്നത് വനിതകളുടെ ലോക കപ്പാണ്. പത്തു രാജ്യങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ 23 മത്സരങ്ങളാണ് ഉള്ളത്. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയാണ് മത്സരങ്ങൾ.
പുരുഷന്മാരുടെ മത്സരങ്ങൾ 16 രാജ്യങ്ങൾ ഏറ്റുമുട്ടുമ്പോൾ ആകെ 45 മത്സരങ്ങളാണ് ഉളളത്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് മത്സരങ്ങൾ. രണ്ട് ഫൈനൽ മത്സരങ്ങളും മെൽബെൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
വനിതകളുടെ ആദ്യ മത്സരം ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലും, പുരുഷന്മാരുടെ ആദ്യ കളി ഓസിസും പാകിസ്‌താനും തമ്മിലാണ്.
ഐ സി സി യുടെ ട്വീറ്റ്: (മത്സരക്രമം)
The ICC #T20WorldCup 2020 fixture launch to be streamed live worldwide via the official tournament website!— ICC T20 World Cup (@T20WorldCup) January 28, 2019
DETAILS ⏬https://t.co/x0TnP2jJMw pic.twitter.com/XIBbGC3Hfh
Post a Comment