ആദ്യ ഏകദിനത്തിൽ തകർക്കപ്പെട്ട 3 റെക്കോർഡുകൾ
നേപിയേറിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ 8 വിക്കറ്റിന് ഇന്ത്യ ന്യൂ സീ ലന്റിനെ തോല്പിച്ചിരുന്നു. ധവാന്റെ 75 റൺസും, ശമിയുടെയും, കുൽദീപിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ഇന്ന് തകർക്കപ്പെട്ട മൂന്നു റെക്കോർഡുകൾ നോക്കാം:
1. വേഗതയേറിയ 100 വിക്കറ്റ് നേട്ടം:
മുഹമ്മദ് ഷമി മാർട്ടിൻ ഗപ്റ്റിൽന്റെ വിക്കറ്റ് എടുത്തതോടെ വേഗത്തിൽ നൂറു വിക്കറ്റ് കരസ്ഥമാക്കുന്ന ഇന്ത്യൻ താരമായി. അന്പത്തിയാറാം മത്സരത്തിലാണ് ഈ നേട്ടം. ഇർഫാൻ പത്താൻ 59 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കാരസ്ഥമാക്കിയത്. ആ റെക്കോർഡ് ആണ് പഴകഥ ആയത്.
2.വേഗത്തിൽ 5000 റൺസ് നേടുന്ന ഇടം കൈയ്യൻ ബാറ്റ്സ്മാന്റെ കൂടെ എത്തിയ ശിഖർ ധവാൻ.
118 ഇന്നിങ്‌സുകളിൽ നിന്നാണ് ധവാൻ ഈ നേട്ടം കൈ വരിച്ചത്. കൂടെ ഉള്ളത് ബ്രയാൻ ലാറയും. ഏറ്റവും വേഗത്തിൽ 5000 റൺസ് എടുത്തത് ഹാഷിം ആംലയാണ്. 101 ഇന്നിംഗ്സുകളിൽ നിന്ന്.
3. കൂടുതൽ ഏകദിന റൺസ് എടുത്ത ബാറ്റ്സ്ന്മാരുടെ ആദ്യ 10 ൽ സ്ഥാനം പിടിച്ചു കോഹ്ലി:
ഇന്നത്തെ 45 റൺസ് കൂടി എടുത്തു 10430 റൺസ് ആക്കി കോഹ്ലി തന്റെ സമ്പാദ്യം വർധിപ്പിച്ചു. 10405 റൺസ് എടുത്ത ബ്രെയിൻ ലാറയെയാണ് പിൻ തള്ളിയത്. സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ധോണി എന്നിവരാണ് 10000 റൺസ് കടന്ന മറ്റുള്ള ഇന്ത്യൻ താരങ്ങൾ.
Post a Comment