Header Ads

ഡി കോക്ക് പൂജാരയുടെ റെക്കോർഡ് തകർത്തു. പാകിസ്ഥാന് ജയിക്കാൻ 228 റൺസ് കൂടെ



സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാമത്തെയും, അവസനത്തെയും ടെസ്റ്റിൽ, പാകിസ്ഥാന് ജയിക്കാൻ 228 റൺസ് കൂടെ വേണം. 381 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ, മൂന്നാം ദിനം കളി നിർത്തുമ്പോൾ, 3 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിലാണ്. 48 റൺസെടുത്ത ഷഫീഖും, 17 റൺസ് എടുത്ത ബാബർ ആസം ആണ് ക്രീസിൽ.

നേരത്തെ, രണ്ടാം ഇന്നിങ്‌സിൽ സൗത്ത് ആഫ്രിക്ക, 303 റൺസിന് പുറത്തായി. ഏഴാമനായി ഇറങ്ങിയ ഡി കോക്ക് 138 പന്തിൽ നിന്നും 135 റൺസ് എടുത്തു. 144 പന്തിൽ നിന്നും 71 റൺസെടുത്ത ആംല മികച്ച പിന്തുണ നൽകി.


സെഞ്ചുറി നേടിയ കോക്ക് പൂജാരയെ മറി കടക്കുകയും ചെയ്തു. ഈ വർഷം ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി കോക്ക്. പൂജാര 193 റൺസും, 206 റൺസുമായി കോക്ക് ഒന്നാമനായി.


മൂന്നു മത്സരമുള്ള പരമ്പരയിൽ 2-0 ന് മുന്നിലാണ് സൗത്ത് ആഫ്രിക്ക.

സ്കോർ ചുരുക്കത്തിൽ:
സൗ ആ: 262 & 303
പാക്: 185 & 153/3



Powered by Blogger.