ലോകകപ്പിൽ സച്ചിൻ കുറിച്ച തകർക്കപ്പെടാനാകാത്ത നാല് റെക്കോർഡുകൾ
ക്രിക്കറ്റിൽ സമാനതളില്ലാത്ത ഒരാളുണ്ടെങ്കിൽ അത് ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്ന സച്ചിൻ ടെണ്ടുൽക്കർ ആണ്. 1992 ലാണ് ആദ്യമായി സച്ചിൻ ലോക കപ്പിൽ ഇറങ്ങുന്നത്. അന്ന് അദ്ദേഹത്തിന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസമായി 2011 ലാണ് ലോകകപ്പിന് ഇറങ്ങിയത്.
2003 ൽ പാകിസ്ഥാനെതിരെ നേടിയ 98 റൺസാണ് എക്കാലത്തും ഓർമിക്കാൻ വക നൽകുന്ന ഒരിന്നിങ്‌സ്. 1999 ൽ കെനിയക്കെതിരെ നേടിയ സെഞ്ചുറിയും. അച്ഛന്റെ വേർപാടിൽ നിന്നും മുക്തനാവുന്നതിന് മുന്നെയായിരുന്നു ആ മത്സരം.
തകർക്കപ്പെടാൻ ഒരു സാധ്യതയും ഇല്ലാത്ത ചില റെക്കോർഡുകൾ നോക്കാം:
4. ഏറ്റവും കൂടുതൽ ഫോറുകൾ:
45 ലോക കപ്പ് മത്സരങ്ങളിൽ നിന്ന് 200 ന് മുകളിൽ ഫോറുകൾ സച്ചിൻ അതിർത്തി കടത്തി. 241 ഫോറുകളാണ് സച്ചിൻ വാരി കൂട്ടിയത്. തൊട്ടടുത്തുള്ള റിക്കി പോണ്ടിങ്ങിന് ആകെ ഉള്ളത് 90 ഫോറുകൾ മാത്രമാണ്. എന്നാൽ ഇപ്പോഴുള്ള ഒരു കളിക്കാരനും 90 ഫോറുകൾ ഇല്ലന്നതാണ് സത്യം.
3. ഏറ്റവും കൂടുതൽ റൺസ്:
56.95 ശരാശരിയിൽ സച്ചിൻ നേടിയത് 2278 റൺസാണ്. അതിൽ 15 അർദ്ധ ശതകവും, 6 സെഞ്ചുറിയും ഉൾപ്പെടും. അടുത്തുള്ള റിക്കി പോണ്ടിങ്ങിനു 535 റൺസ് കുറവാണ്. ഇപ്പോഴത്തെ കളിക്കാരിൽ ആരും തന്നെ ഏഴഴലത്തു വരില്ല ആരും. 944 റൺസ് എടുത്ത ക്രിസ് ഗെയ്ൽ ആണ് ആകെ ഉള്ളത്.
2.ഏറ്റവും കൂടുതൽ 50 ന് മുകളിൽ റൺസ്:
സച്ചിൻ 15 അർദ്ധ ശതകങ്ങൾ അടിച്ചിട്ടുണ്ട്. അതായത് 21 തവണ 50 ന് മുകളിൽ സ്കോർ ചെയ്തിട്ടുണ്ട്. അടുതുള്ള സങ്കക്കാര 12 തവണയാണ് 50 മറികടന്നിട്ടുള്ളത്. ഇപ്പോഴുള്ളവർ 6 തവണ മാത്രമേ ഇങ്ങനെ ചെയ്തിട്ടുള്ളൂ.
1.ഏറ്റവും കൂടുതൽ ഇന്നിംഗ്സ്:
6 ലോകകപ്പിൽ പങ്കാളിയായ സച്ചിൻ, 44 ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. തൊട്ടടുത്തു നിൽക്കുന്നത് റിക്കി പോണ്ടിങ് 42 ഇന്നിംഗ്സ് കളിച്ചിട്ടുണ്ട്. പുതു തലമുറയിൽ ഉള്ളവർ ഇത്രയും കൂടുതൽ കളിക്കാൻ ഉള്ള സാധ്യത കുറവാണ്. ക്രിസ് ഗെയിൽ കളിച്ചത് 26 ഇന്നിംഗ്സാണ് ഇപ്പോൾ കളിക്കുന്നവരിൽ കൂടുതൽ.
Post a Comment