പാണ്ഡ്യക്കും രാഹുലിനും സ്പോൺസറെ നഷ്ടമായി.
ഓസ്‌ട്രേലിയൻ പരമ്പരയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ, സ്വന്തം സ്പോൺസറെയും പാണ്ഡ്യക്ക് നഷ്ടമായി. ഒരു ടി വി ഷോയിൽ സ്ത്രീകൾക്കെതിരെ സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചതിനാണ് പാണ്ഡ്യയെയും രാഹുലിനേയും പരമ്പരയിൽ നിന്നും പുറത്താക്കിയത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഗില്ലറ്റ് മാച്ച് ത്രീയുടെ പരസ്യങ്ങളിൽ നിന്നുമാണ് പാണ്ഡ്യയെ പുറത്താക്കിയത്. "ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പാണ്ഡ്യയുമായുള്ള കരാർ താൽകാലികമായി റദ്ദാക്കിയിരുന്നു" . കമ്പനി യുടെ വക്താവ് അറിയിച്ചു.
രാഹുലിനവട്ടെ പ്യൂമയുടെയും, ക്യുവർ ഫിറ്റിന്റെയും സഹകരണം നഷ്ടമായി. പാണ്ഡ്യക്ക് ഇതു കൂടാതെ വേറെ ഏഴു ബ്രാന്ഡുകളുമായി കരാർ ഉണ്ട്.
ബി സി സി ഐ ആകട്ടെ ഇങ്ങനെയുള്ള ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഷോകളിൽ നിന്നും താരങ്ങളെ വിലക്കിയതും ചർച്ചയായിരുന്നു.
Post a Comment