ടീം ഇന്ത്യക്ക് പ്രൈസ് മണി നൽകിയില്ല; ക്രിക്കറ്റ് ഓസ്‌ട്രേലിയയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്‌കർ.
അവസാന ഏകദിന മത്സരവും ജയിച്ച ഇന്ത്യ 2-1 ന് പരമ്പര നേടിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്ട്രേലിയയെ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്‌കർ. വെറും ഒരു ട്രോഫി മാത്രം നൽകി, ക്യാഷ് അവാർഡ് നൽകി ആദരിക്കാത്തതിൽ കടുത്ത അതൃപ്തി അദ്ദേഹം രേഖപ്പെടുത്തി. ചരിത്ര വിജയം കുറിച്ചിട്ട് പോലും ടീം അർഹിക്കുന്ന പ്രതിഫലം നൽകിയില്ല എന്നാണ് അദ്ദേഹം വാദിച്ചത്. സോണി സിക്സിൽ കളി അവലോകന സമയത്താണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
സംപ്രേഷണവകാശം വഴിയും, പരസ്യങ്ങൾ വഴിയും ക്രിക്കറ്റ് ബോഡുകൾ ഒരു പാട് സമ്പാദിക്കുന്നുണ്ട്. അതിന്റെ ഒരു പങ്ക് ഒരു ടീം അർഹിക്കുന്നുണ്ട്. ടീം അത്രയും അദ്വാനിച്ചാണ് കളിക്കുന്നത്.
പരമ്പരയിലെ താരമായി തിരഞ്ഞെടുത്ത ധോണിക്കും, കളിയിലെ താരമായ ചഹലിനും, ആകെ നൽകിയത് 500 ഡോളർ ആണ്. അത് അവർ സംഭാവനയായി നൽകുകയും ചെയ്തു. പരമ്പരയുടെ നീളവും ഒക്കെ കണക്കിലെടുക്കുമ്പോൾ 500 ഡോളർ വെറും തുച്ഛമായ സംഖ്യ ആണെന്ന് അദ്ദേഹം പറഞ്ഞു.
വിംബിൾഡൻ ടെന്നീസ് മത്സരങ്ങൾ കളിക്കുന്നവർക്ക് സംഘാടകർ നൽകുന്നത് വലിയ സംഖ്യയാണ്. താരങ്ങളാണ് അവരുടെ ശക്തി. കിട്ടുന്നതിൽ നിന്ന് വലിയ പങ്കു തന്നെ അവർക്ക് നൽകുന്നു. ആദ്യ റൗണ്ടിൽ പുറത്തായവർക്ക് വരെ 26 ലക്ഷം രൂപയാണ് നൽകിയത്. ജേതാവിന് നൽകിയതാവട്ടെ 21 കോടി രൂപയും.
Post a Comment