ഓസീസ് ടീമിൽ പുതിയ ഓപ്പണറായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ; വെളിപ്പെടുത്തി ഫിഞ്ച്
ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ പുതിയ താരോദയം. ഗിൽക്രിസ്റ്റിന് ശേഷം ഒരു നല്ല വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ വരുന്ന ലോക കപ്പിന് മുന്നോടിയായി ഒരു പുതിയ ഓപ്പണിങ് ജോടിയെ കൂടി കണ്ടെത്താനാണ് ഫിഞ്ചിന്റെ ശ്രമം.
നാളെ നടക്കുന്ന ആദ്യ ഏകദിനത്തിൽ ഫിഞ്ചിന്റെ പങ്കാളിയായി അലക്സ് കാരി ഇറങ്ങും. ഈ 27 വയസ്സുകാരൻ ഇടം കൈയ്യൻ ബാറ്റ്സ്മാൻ ആകെ ആറു ഏകദിനം കളിച്ചു പരിചയമേ ഉളളൂ. 199 റൺസ് ആണ് സമ്പാദ്യം അതും 33.16 ശരാശരിയിൽ. 2018 ജനുവരിയിൽ ആണ് അരങ്ങേറ്റം കുറിച്ചത്, ഇംഗ്ലണ്ടിനെതിരെ. അവസാനമായി കളിച്ചത് സൗത്ത് ആഫ്രിക്കക്കെതിരെ നവംബറിൽ.
Post a Comment