Header Ads

നേപ്പാലിന്റെ 16 വയസ്സുകാരൻ സച്ചിന്റെയും, അഫ്രീദിയുടെയും റെക്കോർഡ് പഴങ്കഥയാക്കി.



യു എ ഇക്കെതിരായ ഏകദിന മത്സരത്തിൽ നേപ്പാൾ ബാലനായ രോഹിത് പൗഡെൽ ക്രിക്കറ്റിൽ ഒരു പുതിയ ചരിത്രം രചിച്ചു. അഫ്രീദിയുടെയും, സച്ചിൻ ടെണ്ടുൽക്കരുടെയും റെക്കോഡാണ് തിരുത്തിയത്. രോഹിത് 58 പന്തിൽ നിന്നും 55 റൺസെടുത്തു. യു എ യിയെ 145 റൺസിന് തകർക്കുകയും ചെയ്തു.

സച്ചിൻ തന്റെ ആദ്യ ഇന്റർനാഷണൽ അർദ്ധ ശതകം തികക്കുന്നത് പാകിസ്‌താനെതിരെ തന്റെ പതിനാറാം വയസ്സിലാണ്. 16 വയസ്സും 213 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ആദ്യമായി ബാറ്റുയർത്തി കാണികളെ അഭിവാദ്യം ചെയ്തത്. ടെസ്റ്റ് മത്സരമായിരുന്നു അത്. എന്നാൽ രോഹിത്, 16 വയസ്സും, 146 ദിവസവും പ്രായമുള്ളപ്പോഴാണ് ആദ്യ ഏകദിന ഫിഫ്റ്റി അടിക്കുന്നത്. അപ്പോൾ ഒരു ഇന്റർ നാഷണൽ ഫിഫ്റ്റി അടിക്കുന്ന  ഏറ്റവും പ്രായം കുറഞ്ഞ താരമായി രോഹിത്.

അഫ്രീദി ഏകദിനത്തിൽ അൻപതു കടന്നത് ശ്രീലങ്കക്കെതിരെ ഏകദിന മത്സരത്തിൽ 16 വയസ്സും 217 ദിവസവും പിന്നിട്ടപ്പോഴാണ്. ഇരുവരുടെയും റെക്കോർഡ് ഈ നേപ്പാളി ബാലൻ തകർത്തു.

243 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ യു എ ഇ 97 റൺസിന് എല്ലാവരും പുറത്തായി. 18 വയസ്സുകാരൻ, സന്ദീപ് 24 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി.

Powered by Blogger.