ന്യൂസിലാന്റ് vs ശ്രീലങ്ക ട്വന്റി-ട്വന്റി: ന്യൂസിലാന്റ് 35 റൺസിന്റെ വിജയം.
ഏക ട്വന്റി-ട്വന്റിയിൽ ശ്രീലങ്കക്കെതിരെ ന്യൂസിലാന്റിന് 35 റൺസിന്റെ വിജയം.180 റൺസ് വിജയ ലക്ഷ്യമായി ഇറങ്ങിയ ശ്രീലങ്കക്ക് ആദ്യ പന്തിൽ തന്നെ സമരവിക്രമയെ നഷ്ട്ടമായി. ഡിക്ക് വെല്ലയും കുശാൽ പെരേരയും നിലയുറപ്പിച്ചു എന്നു തോന്നിയെങ്കിലും, 50 കടന്നപ്പോഴേക്കും പെട്ടെന്ന് രണ്ടു വിക്കറ്റുകൾ നഷ്ടമായി.
തിസാര പെരേര ചെറുത്തു നിന്നെങ്കിലും, ഒരേ ഓവറിൽ ഡി സിൽവയെയും പെരേരയെയും ഫെർഗുസൻ പുറത്താക്കി. ബാക്കി വിക്കററ്റുകൾ സ്പിന്നർമാർ വീഴ്ത്തി.
നേരത്തെ ടോസ്സ് നേടി ശ്രീലങ്ക ന്യൂസിലാന്റിനെ ബാറ്റിങ്ങിന് അയച്ചു. ബ്രസ് വെല്ലിന്റെയും ടൈലറുടെയും മികവിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 179 റൺസ് എടുത്തു. ശ്രീലങ്കക്ക് വേണ്ടി രജിത 3 വിക്കറ്റും, മലിംഗ രണ്ടും വീഴ്ത്തി.
26 പന്തിൽ 44 റൺസ് എടുത്ത ബ്രസ് വെൽ കളിയിലെ താരമായി. അവസാന ഓവറുകളിൽ കുഗേലിജിൻ 15 പന്തിൽ നിന്നും 35 റൺസ് എടുത്തു. ന്യൂസിലാന്റിന് വേണ്ടി ഫെർഗുസൻ, ഇഷ് സോധി എന്നിവർ 3 വിക്കറ്റ് വീഴ്ത്തി. പരമ്പരയിൽ ഒരു കളി പോലും ശ്രീലങ്കക്ക് ജയിക്കാനായില്ല.
Post a Comment