Header Ads

ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തതാര്?



നാളെ നടക്കുന്ന ഓസ്‌ട്രേലിയ ഇന്ത്യ ഏകദിന മത്സരതിനു മുന്നോടിയായി ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചത് ആരാണെന്ന് നോക്കാം. കോഹ്ലിയോ, ധോണിയോ അതോ രോഹിതോ?

#3. വിരാട് കോഹ്‌ലി


12 മത്സരങ്ങളിൽ നിന്ന് 43.27 ശരാശരിയിൽ 476 റൺസ് എടുത്തു. രണ്ട് സെഞ്ചുറികളും രണ്ട് അർദ്ധ സെഞ്ചുറികളും ഉൾപ്പെടും. 117 ആണ് ഉയർന്ന വ്യക്തികത സ്കോർ.

#2. എംഎസ് ധോണി


35.07 ശരാശരിയിൽ 17 മത്സരങ്ങളിൽ നിന്ന് 491 റൺസാണ് ധോണിയുടെ സമ്പാദ്യം. ഉയർന്ന സ്കോർ 65, രണ്ട് അർദ്ധ സെഞ്ചുറികൾ ഉണ്ട്.

#1. രോഹിത് ശർമ


3 സെഞ്ചുറികളും, 2 അർദ്ധ സെഞ്ചുറികളും ഉൾപ്പടെ രോഹിത് 805 റൺസ് എടുത്തിട്ടുണ്ട്. 171 ആണ് ഉയർന്ന സ്കോർ. 16 മത്സരങ്ങളിൽ നിന്ന് 57.50 ശരാശരിയിൽ ആണ് രോഹിത് ബാറ്റ് വീശിയത്.




ഇവരെ കൂടാതെ ശിഖർ ധവാനും 8 മത്സരങ്ങൾ കളിച്ചു 342 റൺസ് എടുത്തിട്ടുണ്ട്. ഒരു സെഞ്ചുറിയും, 2 അർദ്ധ സെഞ്ചുറിയും ഉണ്ട്.
Powered by Blogger.