ന്യൂസീലാന്റിനെതിരെ കൂടുതൽ റൺസ് നേടിയ അഞ്ചു ഇന്ത്യൻ കളിക്കാർ
ഇന്ത്യയും ന്യൂസീലന്റും തമ്മിലുള്ള ആദ്യ ഏകദിന മത്സരം നാളെ നടക്കാനിരിക്കെ, ഇന്ത്യക്കാർ ന്യൂസീലാന്റിനെതിരെ നേടിയ റൺസ് എത്രയാണെന്ന് നോക്കാം. അഞ്ചു ഏകടിങ്ങളും, 3 ട്വന്റി ട്വന്റി മത്സരങ്ങളുമാണ് ഉള്ളത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏകദിന പരമ്പര എന്ന സവിശേഷതയുമുണ്ട്.
ഏറ്റവും കൂടുതൽ റൺസ് എടുത്തത് ആരൊക്കെയാണെന്ന് നോക്കാം:
#5: സൗരവ് ഗാംഗുലി
ഇന്ത്യൻ മുൻ നായകൻ ഗാംഗുലി 32 മത്സരങ്ങളിൽ നിന്ന് 1079 റൺസ് നേടിയത് മൂന്നു സെഞ്ചുറിയും ആറു അർദ്ധ സെഞ്ചുറിയും കൂടിയാണ്.
#4. മുഹമ്മദ് അസ്ഹറുദ്ധീൻ:
ഇന്ത്യക്ക് വേണ്ടി 334 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അദ്ദേഹം, 40 മത്സരങ്ങളിൽ നിന്നും 1118 റൺസ് എടുത്തിട്ടുണ്ട്. ഒരു സെഞ്ചുറിയും 7 അർദ്ധ സെഞ്ചുറിയും ഉൾപ്പെടും.
#3.വിരാട് കോഹ്‌ലി:
ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയാണ് മൂന്നാമൻ. ഈ പരമ്പരയോടെ രണ്ടാം സ്ഥാനത്തേക്ക് അദ്ദേഹമെത്തും. നിലവിൽ, 19 മത്സരങ്ങളിൽ നിന്നും1154 റൺസ് എടുത്തിട്ടുണ്ട്. 5 ശതകങ്ങളും, ആറു അർദ്ധ ശതകങ്ങളും ഉണ്ട്.
#2. വീരേന്ദർ സെവാഗ്:
ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കങ്ങൾ നൽകിയ സെവാഗ് , 6 സെഞ്ചുറിയും അതിൽ പകുതി അർദ്ധ സെഞ്ചുറിയും ഉൾപ്പടെ 23 മത്സരങ്ങളിൽ നിന്നും 1157 റൺസ് എടുത്തു.
#1.സച്ചിൻ ടെണ്ടുൽക്കർ:
ന്യൂസീലന്റിനതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയത് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനാണ്. 42 മത്സരങ്ങളിൽ നിന്നും 5 സെഞ്ചുറിയും എട്ട് അർദ്ധ സെഞ്ചുറിയും ഉൾപ്പടെ 1750 റൺസാണ് അദ്ദേഹം അടിച്ചു കൂട്ടിയത്.
Post a Comment