Header Ads

വീറോടെ വീരാട്; ധോണിയുടെ അവസാന സിംഗിൾ. ഇന്ത്യക്ക് 6 വിക്കറ്റ് വിജയം.



അവസാന ഓവറിൽ ജയിക്കാൻ ഏഴു റൺസ്. ബെഹെൻഡ്രോഫ് എറിഞ്ഞ ആദ്യ ബോൾ ലോങ് ഓണിലൂടെ അതിർത്തി കടത്തിയപ്പോൾ, 2012 ൽ ഓസ്‌ട്രേലിയയിൽ ഫിനിഷ് ചെയ്ത കളി ഓർത്തു പോയി. ആ സിക്സറോട് കൂടി 69 ആം ഏകദിന അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. പിന്നെ എല്ലാം ഒരേയൊരു റൺ എടുത്തു പരമ്പര 1-1 സമനിലയിലാക്കി. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ, 26 റൺസ് എടുത്തപ്പോഴേക്കും ഓപ്പണർമാരെ നഷ്ടമായി. 36.4 ഓവറിൽ 189 ന് 5 എന്ന നിലയിൽ പരുങ്ങിയ അവരെ, മാർഷിന്റെയും മാക്സ്വെല്ലിന്റെയും ആറാം വിക്കറ്റിൽ നേടിയ 94 റൺസിന്റെ കൂട്ടുകെട്ടാണ്. മാർഷ് 123 പന്തിൽ നിന്നും 131 റൺസ് എടുത്തു. 37 പന്തിൽ 48 റൺസ് എടുത്തു മാക്സ് വെല്ലും. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് ലക്ഷ്യമുയർത്തി.

മറുപടി  ബാറ്റിങ്ങിൽ ഇന്ത്യക്ക് നല്ല  തുടക്കമായിരുന്നു. ധവാൻ ആക്രമിച്ചു കളിച്ചെങ്കിലും, രോഹിത് സമാധാനത്തോടെ ബാറ്റ് വീശി. 7 ആം ഓവറിൽ 47 റൺസിന് ആദ്യ വിക്കറ്റ് വീഴുമ്പോൾ ധവാൻ, 5 ഫോറുകളുടെ അകമ്പടിയോടെ 28 പന്തിൽ 32 റൺസായിരുന്നു സമ്പാദ്യം. 43 റൺസെടുത്തു രോഹിത് മടങ്ങുമ്പോൾ, സ്കോർ 101. പിന്നീട് വന്ന റായിഡുവിനു കാര്യമായ സംഭാവന നല്കാനായില്ല. 160 ൽ നിൽക്കുമ്പോൾ ഒത്തു ചേർന്ന ധോണി - വിരാട് സഖ്യം, 242 റൺസ് എത്തിയപ്പോഴാണ് വേർപിരിഞ്ഞത്.


കഴിഞ്ഞ മത്സരത്തിലെ എല്ലാ വിമർശങ്ങൾക്കും മറുപടി കൊടുക്കുന്നതാണ് ധോണിയുടെ ഇന്നിംഗ്സ്. പതുകെ തുടങ്ങിയ ധോണി, പന്ത് അതിർത്തി കടത്തുന്നതിനെക്കാൾ ഓടിയെടുക്കുന്ന റൺസുകൾക്കായിരുന്നു. ഒരു ഫോർ പോലും അടിക്കാതെ ഓടിയെടുത്ത രണ്ടും മൂന്നും റന്സുകളാണ് അവസാന ഘട്ടത്തിൽ വഴിത്തിരിവായത്. 2 സിക്സറുകൾ ഇന്നിംഗ്സിന് മാറ്റു കൂട്ടി. 54 പന്തിൽ 55 എടുത്തു പുറത്താവാതെ നിന്നു. കാർത്തിക് 14 പന്തിൽ 25 റൺസ് എടുത്തു കൂടെ നിന്നു.




വിരാട് ആവട്ടെ, 90കളിൽ ചെറുതായി വേഗം കുറച്ചെങ്കിലും, ആ വിരാട് ടച്ചു വിടാതെ, സ്കോർ പിൻതുടരുമ്പോൾ കാൺിക്കുന്ന അക്രമോൾസുകത കാത്തു സൂക്ഷിച്ചു. 104 റൺസ് എടുത്തു പുറത്താവുമ്പോൾ ഇന്ത്യ വിജയത്തോട് അടുത്തിരുന്നു. 

അടുത്ത മത്സരം വെള്ളിയാഴ്ച മെൽബനിൽ നടക്കും.

Powered by Blogger.