ഓസ്‌ട്രേലിയ 80 കളിലെ ജെഴ്‌സി അണിഞ്ഞു കളിക്കും.
ഇന്ത്യക്ക് എതിരായ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഓസീസ് ടീം 1985-86 കാലഘട്ടത്തിൽ അലൻ ബോർഡർ നയിച്ച ഓസ്ട്രേലിയ ഇന്ത്യയെ 2-0 ന് തോല്പിച്ചിരുന്നു. റെട്രോ ഗ്രീൻ എന്ന ജെഴ്‌സിയാണ് അണിയുന്നത്.
കഴിഞ്ഞ മൂന്നു ബൈ ലാറ്ററൽ പരമ്പരകളും തോറ്റ ഓസ്ട്രേലിയ, പുതിയ- പഴയ കുപ്പായം അണിഞ്ഞു പ്രതാപ കാലത്തെ തിരിച്ചു വരവിനാണ് ശ്രമിക്കുന്നത്.
പീറ്റർ സിഡിൽ 8 വർഷങ്ങൾക്ക് ശേഷം ഏകദിന ടീമിൽ മടങ്ങി എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഓസ്ട്രേലിയ ആദ്യമായി ഈ ജെഴ്‌സി അണിഞ്ഞു കളിച്ചത് അദ്ദേഹത്തിന് ഒരു വയസ്സ് മാത്രമുള്ളപ്പോഴാണ്. സിഡിൽ അവസാനമായി ഏകദിനം കളിച്ചത് 2010 ലാണ്.
സ്റ്റാർക്കും, ഹേസൽവുഡും കമ്മിൻസും ഇല്ലാത്ത ഓസ്ട്രേലിയൻ ടീമിന്റെ പേസ് ആക്രമണത്തിന് മുൻപിൽ നിൽക്കേണ്ട ഉത്തരവാദിത്വം സിഡിൽനാണ്.
Post a Comment