ഓസ്ട്രേലിയക്ക് ഓപ്പണർമാരെ നഷ്ടപ്പെട്ടു
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ആദ്യ പവർ പ്ലെയിൽ തന്നെ ഓപ്പണർമാരെ നഷ്ടപ്പെട്ടു. 11 പന്തിൽ നിന്ന് 6 റൺസെടുത്ത ഫിഞ്ച്, ഭുവനേശ്വർ കുമാറിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. അലക്സ് കാരിയാവട്ടെ 31 പന്തിൽ 24 റൺസ് എടുത്തു. അതിൽ അഞ്ചും ഫോറുകളാണ്. കുൽദീപിന്റെ പന്തിൽ രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകി മടങ്ങി.
17 ഓവറിൽ 76 ന് 2 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ക്വജ 29 റൺസും, 18 റൺസെടുത്ത മാർഷും ആണ് ക്രീസിൽ.
ആദ്യ പവർ പ്ലെയിൽ നേരിട്ട പന്തുകളിൽ 29% പന്തുകൾ മാത്രമേ ഓസ്‌ട്രേലിയ ആക്രമിച്ചു കളിച്ചുള്ളൂ. കഴിഞ്ഞ 15 ഏകദിനത്തിൽ ആദ്യ സംഭവമാണിത്.
Australia attacked just 29% of their deliveries in Powerplay 1 today. Only once in their last 15 ODIs have they been more cautious in the first 10 overs. Good bowling, poor batting - or both? #AUSvIND— The Cricket Prof. (@CricProf) January 12, 2019
Post a Comment