ഒരു മയവുമില്ലാതെ തോറ്റ ഇന്ത്യയുടെ ഇന്നത്തെ തകർക്കപ്പെട്ട നാണക്കേടിന്റെ പുതിയ റെക്കോർഡുകൾ.
അടിതെറ്റിയാൽ ഏതു കൊലകൊമ്പനും വീഴുമെന്ന പഴമൊഴി അന്വർദ്ധമാക്കുന്ന പ്രകടനമാണ് ഇന്ത്യ ഹാമിൽറ്റനിൽ ന്യൂസീലന്റിന്റെ സ്വിങ്ങിനും വേഗതക്കും മുന്നിൽ തകർന്നത്. 8 വിക്കറ്റിന്റെ ഭീകരമായ തോൽവിയാണ് 11മത്സരങ്ങൾ തോൽവി അറിയാതെ വന്ന രോഹിത്തിനും കൂട്ടർക്കും സംഭവിച്ചത്.
ഇനി ഇന്നത്തെ പുതിയ നാണക്കേടുകളുടെ കുറച്ച് ചരിത്രങ്ങൾ നോക്കാം:
1.ഏറ്റവും വലിയ തോൽവി
ബാക്കിയായ പന്തുകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണ് ഇന്ന് സംഭവിച്ചത്.
Hamilton- 212 (vs NZ, 2019)
Dambulla- 209 (vs SL, 2010)
Hambantota- 181 (vs SL, 2012)
Dharamsala- 176 (vs SL, 2017)
Sydney- 174 (vs Aus, 1981)
2.ഏറ്റവും ചെറിയ ഏഴാമത്തെ ടോട്ടൽ:
ഇന്ത്യയുടെ ചരിത്രത്തിൽ കുറഞ്ഞ ഏഴാമത്തെ ടീം സ്കോർ ആണ് ഇന്ന് നേടിയത്.
54 vs SL, 2000
63 vs Aus, 1981
78 vs SL, 1986
79 vs Pak, 1978
88 vs NZ, 2010
91 vs SA, 2006
92 vs NZ, 2019
3.6 വിക്കറ്റുകൾ വീഴുമ്പോൾ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോർ:
ശ്രീലങ്കക്കെതിരെ 2017 ലാണ് 28 റൺസെടുക്കുമ്പോഴേക്കും ആറു പേർ തിരിച്ചെത്തുന്നത്. ഇന്ന് ആ ചരിത്ര താളുകളിൽ രണ്ടാമതായി സ്കോർ.
ധർമശാല: 28 vs SL, 2017
ഹാമിൽഠൻ- 35 vs NZ, 2019
ഷാർജ- 39 vs SL, 2000
ബുലവയോ- 39 vs NZ, 2005
4.ഉയർന്ന സ്കോർ പത്താമൻ നേടിയത്.
ചഹൽ എടുത്ത 18 റൺസ് ആണ് ഇന്നത്തെ ഉയർന്ന സ്കോർ. 1998 ൽ പാകിസ്ഥാനെതിരെ പത്താമനായി ഇറങ്ങിയ ശ്രീനാഥ് എടുത്ത 43 റൺസാണ് ഇതിനു മുന്നേ ഇന്ത്യക്ക് ഇങ്ങനെയൊരു റെക്കോർഡ് കിട്ടിയത്. അന്ന് 180 റൺസ് ആയിരുന്നു ടോട്ടൽ.
Post a Comment