"എനിക്ക് ധോണിയോ ഗിൽക്രിസ്റ്റോ ആവണ്ട, പന്തായാൽ മതി"; ഋഷഭ് പന്ത്
ഈ കഴിഞ്ഞ ഓസ്‌ട്രേലിയൻ ടെസ്റ്റ് പരമ്പരയിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച പുതിയ താരോദയം പന്ത് ഒരു സ്വകാര്യ വെബ് സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്. നാലു മത്സരങ്ങളിൽ നിന്ന് 350 റൺസ് എടുക്കുകയും 20 വിക്കറ്റുകൾ എടുക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ഗില്ലിയേയും, ധോണിയെയും വെച്ചു താരതമ്യപ്പെടുത്തി ആരാധകർ രംഗത്തെതിയത്.
കൂടാതെ, ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്‌നുമായി നടന്ന സ്ലെഡ്ജിങ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
1.ധോണിയെയും ഗില്ലിയേയും കുറിച്ച്:
"ധോണി ഭായ് അല്ലെങ്കിൽ ഗിൽക്രിസ്റ്റിനേയും പോലെ ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരെ പിൻതുടരുന്നു, അവരിൽ നിന്നും നല്ല പാഠങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുന്നു. എന്നാൽ അവരെ ആരെയും ഞാൻ അനുകരിക്കാൻ ശ്രമിക്കുന്നില്ല.."
2.സ്ലെഡ്ജിങ്ങിനെ കുറിച്ച്:
"എന്റെ അച്ഛന്റെ വേർപാടിന് ശേഷം ഞാൻ ഉത്തരവാദിത്വം എന്താണെന്ന് തിരിച്ചറിഞ്ഞു. എന്നെ ആരെങ്കിലും പ്രകോപിപ്പിച്ചാൽ തിരിച്ചു കൊടുക്കുക തന്നെ ചെയ്യും. അത് ടീമിന് വേണ്ടി ചെയ്യുന്ന ജോലിയാണ്. പക്ഷെ അതിരുകൾ ലംഘിക്കാതെ ആവണമെന്നു മാത്രം. ആളുകൾ അത് ഇഷ്ടപ്പെടുകയും ചെയ്തു."
3.ബാറ്റിങ്ങിനെയും കീപ്പിംഗിനെയും ശൈലിയെ കുറിച്ചുളള വിമർശനങ്ങൾ:
"ഞാൻ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ബാറ്റു വീശാറുള്ളത്. ടീം എന്നോട് ആവശ്യപ്പെടുന്നത് പോലെ തന്നെ. കീപ്പിംഗിനെ വിമർശിക്കുന്നവർ ആരാണോ അവർക്ക് എന്നോട് സംവദിക്കാം. എന്നെ സഹായിക്കുന്ന തരത്തിലുള്ള ഉപദേശങ്ങൾ ആവാം. വിമർശങ്ങൾ മാത്രമാവരുത്."
4. ടിം പെയ്‌നുമായുള്ള വാക്വാദങ്ങളെ കുറിച്ച്:
"എനിക്ക് ഒരു തമാശ ആയേ തോന്നിയുള്ളൂ. പിന്നെ ആരാധകർ മൈക്കിൽ എന്ത് പറയുന്നു എന്ന് നോക്കിയൊരിക്കുന്നു. ബേബി സിറ്റർ ഒക്കെ ഒരുപാട് ആസ്വദിച്ചു. അതിലൊക്കെ ഉപരിയായി അദ്ദേഹത്തിന്റെ അമ്മയെയും സഹോദരിയെയും കാണാൻ പറ്റി. എന്നെ കാണാൻ സാധിച്ചത് അവർക്കും സന്തോഷം നൽകി"
Post a Comment