ധോണിയുടെ ആറു വാക്കുകൾ കൊണ്ട് കളി തന്നെ നിർത്തി വെച്ചു; പരിചയ സമ്പത്തും കളി മികവും ഒത്തു ചേർന്ന ഇന്നിംഗ്സ്.
ഓസ്ട്രേലിയൻ സ്റ്റാർ പേസർ റിച്ചാർഡ്സൻ എറിയാൻ തുടങ്ങിയ നാല്പത്തിയേഴാം ഓവറിലയിരുന്നു സംഭവം. കോഹ്ലിയെ പുറത്താക്കിയ
റിച്ചാർഡ്സൻ പന്തെറിയാൻ പാഞ്ഞടുക്കുമ്പോഴാണ് ബാറ്റ് വീശി അംപയറോട് കളി നിർത്താൻ ആവശ്യപ്പെട്ടത്. അപ്പോൾ 106 പന്തിൽ 73 റൺസെടുത്തു നിൽക്കുകയായിരുന്നു ധോണി.
അംപയർ ആയ മൈകൾ ഗഫിനോട് ധോണി ഉറക്കെ വിളിച്ചു പറഞ്ഞു. "Third man is still running back". ഒരു ഫീൽഡറെ സെറ്റ് ചെയ്താൽ മുന്നോട്ടു വരാൻ മാത്രമേ നിയമം ഉള്ളൂ. പിറകിലോട്ട് ഓടാൻ പാടില്ല. അംപയർ ഇത് കേട്ട പാടെ റിച്ചാർഡ്സനെ എറിയുന്നതിൽ നിന്നും വിലക്കി. വളരെ നന്നായി പന്തെറിഞ്ഞ അദ്ദേഹം 10 ഓവറിൽ 27 റൺസ് മാത്രമേ വഴങ്ങിയൊള്ളൂ.
പരമ്പരയിലെ കേമനയി തിരഞെടുക്കപ്പെട്ട ധോണി അക്കാര്യം പറയുകയും ചെയ്തു. നന്നായി പന്തെറിഞ്ഞ അദ്ദേഹത്തിന്റെ ഓവറുകളിൽ ശ്രദ്ധയോടെ നേരിട്ട് , ബാക്കി ബോലേഴ്സിന്റെ ബാക്കി ഓവറുകൾ നോക്കിയായിരുന്നു ധോണിയുടെയും ജാതവിന്റെയും തന്ത്രം.
231 റൺസ് പിന്തുടർന്ന ഇന്ത്യ, ഒരു ഘട്ടത്തിൽ 3 ന് 113 എന്ന നിലയിൽ പരുങ്ങുമ്പോഴായിരുന്നു ഇരുവരും ഒത്തു ചേർന്നത്. പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ഏകദിന പരമ്പര വിജയം കൂടി ആണ് ഇത്. നേരത്തെ 5 വിക്കറ്റ് എടുത്ത ചഹൽ കളിയിലെ താരമായി.
Post a Comment